General News

ദിലീപ്, സലിംകുമാര്‍, അജുവര്‍ഗീസ് എന്നിവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കേസ് -പോലീസ്

Wed, Jun 28, 2017

Arabianewspaper 1450
ദിലീപ്, സലിംകുമാര്‍, അജുവര്‍ഗീസ് എന്നിവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കേസ് -പോലീസ്

ലൈംഗിക അതിക്രമത്തിന് ഇരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും,. പേരു വെളിപ്പെടുത്തിയതിനും നടന്‍മാരായ ദിലീപ്, സലിം കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്.


ഇക്കാര്യത്തില്‍ നടിയുടെ പരാതി ലഭിക്കാത്തിടത്തോളം കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ല. സ്ത്രീ.യെന്ന രീതിയില്‍ തനിക്ക് അപമാനം നേരിട്ടെന്ന് നടിക്ക് തോന്നിയാല്‍ പരാതി നല്‍കാനാകും.


എന്നാല്‍, സ്വമേധയാ കേസ് എടുക്കാനാകില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്.


ജസ്റ്റീസ് വര്‍മ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം ബലാല്‍സംഗത്തെ കുറിച്ചുള്ള നിര്‍വചനവും മറ്റും മാറിയിരുന്നു. എന്നാല്‍, കമ്മീഷന്റെ ചില ശുപാര്‍ശകള്‍ മാത്രമാണ് ഐപിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.


തന്നെ ആക്രമിച്ച പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പേഴ്‌സണല്‍ ഡ്രൈവറായി ഇയാള്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നുവെന്നത് പോലീസ് അന്വേഷിക്കും.


ഇത് സൗഹൃദമാണെന്ന രീതിയില്‍ ദിലീപ് വ്യാഖ്യാനിച്ചിരുന്നു. സംവിധായകനും നിര്‍മാതാവും നടനുമായ ലാലാണ് ഇക്കാര്യം പറഞ്ഞെതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പരിചയമുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ഇത് സൗഹൃദമെന്ന് ദിലീപ് തെറ്റിദ്ധരിച്ചതാണെന്നും ലാല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.


ഏതായാലും പള്‍സര്‍ സുനിയെന്ന വ്യക്തിയെ നടിക്ക് മുന്‍ പരിചയമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനായാല്‍ കേസില്‍ നിന്ന് ദിലീപിന് അനായാസം ഊരിപോകാന്‍ കഴിയും. ഇത്തരത്തില്‍ അന്വേഷണം നടക്കുന്നത് നടിയുടെ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഡ്രൈവറായ പള്‍സര്‍ സുനിയുമായി നടി ഗോവയിലേക്ക് ചിത്രീകരണാവശ്യത്തിന് പോയിരുന്നു. മാത്രമല്ല, പള്‍സര്‍ സുനി പേഴ്‌സണല്‍ ബോഡി ഗാര്‍ഡായും പ്രവര്‍ത്തിച്ചതായും മറ്റുമുള്ള ആരോപണങ്ങളും തെളിഞ്ഞാല്‍ കേസിന് ബലം കുറയും.


അതേസമയം, നടമാരായ സലിം കുമാറിന്റെയും അജു വര്‍ഗീസിന്റേയും വിഷയങ്ങളില്‍ ഇരുവരും ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചതിനാല്‍ ഈ കേസുകള്‍ക്കും നിലനില്‍പ്പില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.


ഐപിസി 228 (എ) പ്രകാരം പേരു പ്രസിദ്ധീകരിക്കുകയോ പ്രിന്റു ചെയ്യുകേെയാ ചെയ്താല്‍ ഇവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാം.


ലൈംഗിക അതിക്രമത്തിന് ഇരയായവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്ന നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത് മറ്റുള്ളവര്‍ക്കും ബാധകമായിട്ടുണ്ട്. ഇരയുടെ പേര് പരാമര്‍ശിക്കുരുതെന്നതിന് ഇളവുകളും നല്‍കിയിട്ടുണ്ട്. മരണ ശേഷം ഇരയുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്താമെന്നതാണ് ഇതിലൊന്ന്.


വനിതാ കമ്മീഷന്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍വരെ ഈ നിയമം പല വട്ടം ലംഘിച്ചതിന് ഉദാഹരണങ്ങളുണ്ട്. എന്നാല്‍, ഈ വകുപ്പു പ്രകാരം ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ച് തലയൂരുകയാണ് പലരും ചെയ്തത്.സലിം കുമാറിന്റെ പോസ്റ്റില്‍ നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പറഞ്ഞിരുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ ദിലീപും നടിയും നുണ പരിശോധനക്ക് വിധേയമാകട്ടെ എന്നാണ് സലിം കുമാര്‍ പറഞ്ഞത്. ഈ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചതിനാല്‍ പരാതിയില്‍ കഴമ്പില്ലാതാകും.


തല്‍ക്കാലം പരാതിയുമായി പോകേണ്ടന്നാണ് നടിക്ക് ലഭിച്ച നിയമോപദേശം എന്നാണ് അറിയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ