Troll Today News

മോഡിയുടെ ആലിംഗനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Tue, Jun 27, 2017

Arabianewspaper 4296
മോഡിയുടെ ആലിംഗനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ സോഷ്യല്‍ മീഡിയയക്ക് പുതിയതായി ഇക്കുറി ഒന്നും ലഭിച്ചില്ല. ആദ്യമായി തമ്മില്‍ കാണുന്ന മോഡിയും യുഎസ് പ്രസിഡന്റ് ട്രംപും വര്‍ഷങ്ങളായുള്ള കുട്ടുകാരെ പോലെ പെരുമാറിയതാണ് ഇക്കുറി വിഷയം.


ഇന്ത്യ തങ്ങളുടെ ട്രൂ ഫ്രണ്ടാണെന്ന് മോഡിയുടെ വരവിന് തൊട്ടു മുമ്പ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.


വൈറ്റ് ഹൗസിലെത്തിയ മോഡിയെ പ്രസിഡന്റും ഭാര്യ മെലാനിയയും ചേര്‍ന്ന് സ്വീകരിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള രസതന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നതെങ്കിലും പെരുമാറ്റത്തില്‍ അങ്ങിനെയായിരുന്നില്ല. ചിരകാല സുഹൃത്തുക്കളെ പോലെയായിരുന്നു ഇരുവരുടേയും പെരുമാറ്റം.


മോഡിയും ട്രംപും തങ്ങളുടെ വിചിത്രമായ പെരുമാറ്റങ്ങളിലുടെ നേരത്തെ തന്നെ വാര്‍ത്താ മാധ്യമങ്ങലുടേയും സമൂഹിക മാധ്യമങ്ങളുടേയും നോട്ടപ്പുള്ളികളാണ്.


ഹസ്ത ദാനം നല്‍കുന്നതിനിടെ ലോക നേതാക്കളുടേയും സന്ദര്‍ശകരുടേ.യും കൈപിടിച്ച് വലിക്കുന്ന സ്വഭാവമുള്ളയാണ് ട്രംപ്. അതേസമയം, മോഡിയാകട്ടെ ഹസ്തദാനം നല്‍കുന്നതിനിടെ മറുവശത്ത് നില്‍ക്കുന്നവരുടെ കൈ കടുത്ത ബലം കൊടുത്ത് ഞെരിക്കുമെന്നുമാണ് ആരോപണം.


ബ്രിട്ടീഷ് രാജകുമാരന് ഹസ്ത ദാനം നല്‍കിയ മോഡി അദ്ദേഹത്തിന്റെ കൈ ഞെരിച്ചതിനെ തുടര്‍ന്ന് രക്തം വഴിമാറി അത്രയും ഭാഗം വിളറി വെളുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനൊപ്പമാണ് മോഡി സൗഹൃദവും അടുപ്പവും കാണിക്കുന്നതിന് ചെയ്യുന്ന കരടി ആലിംഗനം. കൈകള്‍ക്കിടയിലൂടെ പുറം വരെ എത്തിപിടിച്ചുള്ള ഈ ആലിംഗനം മോഡിയുടെ ട്രേഡ് മാര്‍ക്കാണ്. കരടി ആലിംഗനം എന്നാണ് ശരീരഭാഷാ ശാസ്ത്രജ്ഞര്‍ ഇതിനു പറയുന്നത്. വിടില്ല ഞാന്‍ എന്ന സന്ദേശമാണ് ഇതിലൂടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നത്.


എന്നാല്‍, വൈറ്റ് ഹൗസിലെത്തിയ ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തത് മാന്യമായി തന്നെയാണ്. ആദ്യം കണ്ടപ്പോള്‍ തന്നെ എതോ തമാശ പൊട്ടിച്ച് മോഡി ഇരുവരുമായി അടുത്തു. തുടര്‍ന്ന് കൈയ്യുടെ പുറകില്‍ തട്ടി അഭിനന്ദിച്ച ട്രംപ് മോഡിയെ സ്വീകരിച്ചു


നാലു മണിക്കൂര്‍ കഴിഞ്ഞ് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് ആലിംഗനവും ഹസ്തദാനവും ഉണ്ടായത്. സാധാരണ എതിരാളിയുടെ കൈപിടിച്ച് വലിക്കുന്ന ട്രംപിനെ കടത്തി വെട്ടി മോഡിയാണ് കൈ പിടിച്ച് വെച്ച ശേഷം വിട്ടു നല്‍കിയത്. വീണ്ടും ഇരുവരും ബൈ പറഞ്ഞ് ഇറങ്ങാന്‍ നേരം മോഡി ഒരിക്കല്‍ കൂടി കരടിപിടുത്തം പിടിച്ചു,.


മെലാനിയ ട്രംപിന് കൈകൊണ്ടു നെയ്ത കാശ്മരി ഷാളാണ് മോഡി ഉപഹാരമായി നല്‍കിയത്. കൂടെ ഒരു ബ്രേസ് ലെറ്റും.


നേരത്തെ, പോര്‍ച്ചുഗല്‍ പ്രസിഡന്റിനേ.യും സമാനമായ രീതിയില്‍ ആലിംഹനം ചെയ്യാന്‍ മോഡി മറന്നില്ല,. ഇതിനു മുമ്പ് പ്രസിഡന്‍ര് ബരാക് ഒബാമയോടും സമാനമായ രീതിയിലാണ് മോഡി പെരുമാറിയിരുന്നത്.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ