General News

ഇന്ത്യ അതിര്‍ത്തി ലംഘിച്ചതായി ചൈന, തീര്‍തഥാടകരെ തടഞ്ഞു

Tue, Jun 27, 2017

Arabianewspaper 1568
ഇന്ത്യ അതിര്‍ത്തി ലംഘിച്ചതായി ചൈന, തീര്‍തഥാടകരെ തടഞ്ഞു

സിക്കിം മേഖലയില്‍ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തി ലംഘിച്ചതായി ചൈനയുടെ ആരോപണം. ഇവിടെ ചൈന നടത്തുന്ന റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതാണ് വിഷയമായത്.


ഇന്ത്യ നിര്‍മിച്ചിരുന്ന താല്‍ക്കാലിക ബങ്കറുകള്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ചൈന നശിപ്പിച്ചിരുന്നു. നേരത്തെ, ഈ ബങ്കറുകള്‍ നീക്കം ചെയ്യാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പഴയ ബങ്കറുകള്‍ അറ്റകുറ്റപണികള്‍ ചെയ്ത് വീണ്ടും ഉപയോഗമാക്കുകയും ചെയ്തു.


എന്നാല്‍, തങ്ങളുടെ റോഡ് നിര്‍മാണത്തിന് ഈ ബങ്കറുകള്‍ തടസം നില്‍ക്കുന്നുവെന്ന് കാണിച്ച് വീണ്ടും ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചു,. പക്ഷേ, സൈന്യം ബങ്കറുകള്‍ നീക്കിയില്ല. ഇതിനെ തുടര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് ചൈന ചില ബങ്കറുകള്‍ തകര്‍ത്തു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മനുഷ്യ മതില്‍ തീര്‍ത്തു ചൈനീസ് സൈന്യത്തെ തടയുകയായിരുന്നു.


കഴിഞ്ഞ മൂന്നു മാസമായി ഇതു സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇന്തോ ചൈനീസ് അതിര്‍ത്തിയില്‍ കമ്പി വേലീയോ അതിര്‍ത്തി തിരിക്കുന്ന സൂചനകളോ വര്‍ഷങ്ങളായി ഇല്ല. 1962 ലെ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും അതിര്‍ത്തി തര്‍ക്കം പരിഹരിച്ചിട്ടില്ല.


ഇതുമായി ബന്ധപ്പെട്ടാണോ എന്ന് വിശദമാക്കാതെ ടിബറ്റിലെ മാനസരോവറിലേക്കുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകരെ ചൈന സിക്കിം അതിര്‍ത്തിയില്‍ തടഞ്ഞു. സുരക്ഷയെ കരുതിയാണ് തീര്‍ത്ഥാടകരെ അതിര്‍ത്തിയിലെ നാഥുല പാസില്‍ തടഞ്ഞതെന്ന് ചൈനീസ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും സിക്കിമിലെ അതിര്‍ത്തി പ്രശ്‌നമാണ് ഇതിനു കാരണമെന്ന് കരുതുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.


ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാനുകമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വിദേശ കാര്യ വക്താവ് പറഞ്ഞു,

Tags : india  China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ