General News

വനിതാ സംഘടനയുടെ പ്രതിഷേധം: സലിം കുമാറിനു പിന്നാലെ അജുവര്‍ഗീസും മാപ്പു പറഞ്ഞു

Tue, Jun 27, 2017

Arabianewspaper 1623
വനിതാ  സംഘടനയുടെ പ്രതിഷേധം: സലിം കുമാറിനു പിന്നാലെ അജുവര്‍ഗീസും മാപ്പു പറഞ്ഞു

ഇരയായ സ്ത്രീകളുടെ പേരു പരാമര്‍ശിച്ച സംഭവത്തില്‍ നടന്‍ അജുവര്‍ഗീസ് മാപ്പു പറഞ്ഞു,. നേരത്തെ, ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട നടന്‍ സലിം കുമാറും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി.


നടിയുടെ പേരു പറഞ്ഞതിനെതിരെ ചലച്ചിത്ര വനിതാ സംഘടന രംഗത്ത് വന്നിരുന്നു,. ഇരയെ അപമാനിക്കുന്ന പ്രവൃത്തി മാപ്പര്‍ഹിക്കുന്നില്ലെന്നാണ് സംഘടന പറഞ്ഞത്. അജു വര്‍ഗീസ് പേരു പിന്‍വലിച്ച് മാപ്പു പറഞ്ഞിരുന്നു.


നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ആ്‌രോപണം ഉയര്‍ന്നപ്പോള്‍ പിന്തുണയുമായി രംഗത്ത് വന്ന പ്രമുഖരില്‍ പ്രധാനിയാണ് സലിം കുമാര്‍, നടന്‍ അജു വര്‍ഗീസും ദിലിപീന് പിന്തുണ നല്‍കി. പിന്നാലെ സംവിധായകന്‍ ലാല്‍ ജോസും ദിലീപിന് പിന്തുണയുമായി രംഗത്ത് എത്തി.


സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ ദിലീപിനേയും നടിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് സലിം കുമാര്‍ പറഞ്ഞത്. സലിം കുമാര്‍ പറയുന്നതു പോലെ നുണ പരിശോധനയ്ക്ക താന്‍ തയ്യാറാണെന്ന് ദിലിപ് അറിയിച്ചു. എന്നാല്‍, ഇരകളെ വീണ്ടും അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്ന മൊഴികള്‍ കേട്ട് ആനന്ദിക്കാനാണോ ഈ ആവശ്യം ഉന്നയിച്ചതെന്ന് ചോദിച്ച് ഡബ്ബിംഗ് ആര്‍്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തു വന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ