General News

പള്‍സര്‍സുനിയുമായി ബന്ധം ആരോപിച്ച ദിലീപിനെതിരെ പരാതി നല്‍കും

Tue, Jun 27, 2017

Arabianewspaper 1747
പള്‍സര്‍സുനിയുമായി ബന്ധം ആരോപിച്ച ദിലീപിനെതിരെ പരാതി നല്‍കും

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങളും സംശയങ്ങളും നീളുന്നതിനിടെ ദിലീപ് വെളിപ്പെടുത്തിയ ചില വിഷയങ്ങള്‍ തന്നെ അപമാനിക്കുന്നതിനാണെന്ന് കാണിച്ച നടി പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നു, പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദിലീപിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആക്രമണത്തിരയായ നടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


 താനും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ യാണ് നടി രംഗത്തു വന്നത്. ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നടിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 


താന്‍ ഇതുവരെ പരസ്യമായി ഇതിനോട് പ്രതികരിക്കാതിരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതിയാണ്. മാധ്യമങ്ങളിലുടെ പുറത്തു വരുന്ന വിവരങ്ങള്‍ ഇപ്പോള്‍ മാത്രമാണ് താനും അറിയുന്നത്.


ഇതില്‍ പറയുന്നവര്‍ കുറ്റക്കാരണന്നോ നിരപരാധികളാണന്നോ എനിക്കറിയില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. പോലീസില്‍ തനിക്ക് വിശ്വാസമുണ്ട്. അവര്‍ ആവശ്യപ്പെട്ടോഴെക്കെ എല്ലാ തിരക്കും മാറ്റിവെച്ച് വന്നിട്ടുണ്ട്.


ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥരോട് ഒന്നും പറഞ്ഞിട്ടില്ല. ആരുടെ പേരും സാമൂഹ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ താന്‍ പറഞ്ഞിട്ടില്ല. പള്‍സര്‍ സുനിയുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് ഒരു നടന്‍ പറഞ്ഞു. ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും. ആരെയും താന്‍ ഭയക്കുന്നില്ല. തന്റെ മനസാക്ഷി ശുദ്ധമാണെന്നും നടിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തെറ്റു ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണം.സത്യം തെളിയണമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നുവെന്നും നടിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


സുനിയും നടിയും  ഗോവയില്‍ ഷൂട്ടിംഗിന് തനിച്ചാണ് പോയതെന്നും ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങിയതും തനിച്ചാണെന്നും ദിലീപ് ഒരു സ്വാകാര്യ ടെലിവിലഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംവിധായകനും നിര്‍മാതാവും നടനുമായ ലാലാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് ദിലീപ് പറയുന്നു.


ഏറെക്കാലം നടിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചയാളാണ് സുനിയെന്നും ഇതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിച്ചതെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍, ദിലീപ് തെറ്റിദ്ധരിച്ചതായിരിക്കുമെന്നുും താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ലാല്‍ വ്യക്തമാക്കി.


അതേസമയം, നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത് നടന്‍ സലിം കുമാര്‍ പിന്‍വലിച്ചു,. നടിയോട് മാപ്പു പറയുന്നതായും സലിം കുമാര്‍ പറഞ്ഞു.


നടന്‍ അജുവര്‍ഗീസ് നടിയുടെ പേര് പറഞ്ഞതിനെതിരെയും പരാതി ഉണ്ട്. ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായുള്ള ടെലിഫോണ്‍ സംഭാഷണവും ജയിലില്‍ നിന്നെഴുതിയ കത്തുമാണ് ഇപ്പോള്‍ വീണ്ടും നടിയെ ആക്രമിച്ച സംഭവം സജീവ ചര്‍ച്ചയാകാന്‍ കാരണം.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ