General News

മോഡിക്ക് നന്ദി, ഉടന്‍ ഇന്ത്യയിലെത്തും - ഇവാങ്ക ട്രംപ്

Tue, Jun 27, 2017

Arabianewspaper 1836
മോഡിക്ക് നന്ദി, ഉടന്‍ ഇന്ത്യയിലെത്തും - ഇവാങ്ക ട്രംപ്

ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വീകരണത്തിന് നന്ദി- യുഎസ് പ്രസിഡന്റ്ിന്റെ മകള്‍ ഇവാങ്ക ട്രംപ് ട്വിറ്ററില്‍ കുറിച്ചു,. യുഎസിലെ വ്യവസായ പ്രമുഖരുടെ പ്രതിനിധി സംഘവുമായി ഇന്ത്യയില്‍ എത്താനാണ് മോഡി ഇവാങ്കയോട് ആവശ്യപ്പെട്ടത്.


ട്രംപിനെയും മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ട്രംപ് ക്ഷണം സ്വീകരിച്ചു. ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്ന് ട്രംപ് പറഞ്ഞു.


തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന അത്താഴ വിരുന്നിനിടെയാണ് ഇവാങ്കയെ മോഡി നേരില്‍ കണ്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചത്.


ഇവാങ്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി സംയുക്ത വാര്‍ത്താ സമ്മേളനത്തിലും മോഡി എടുത്തു പറഞ്ഞു. അവള്‍ ക്ഷണം സ്വീകരിച്ചുവെന്നാണ് മനസിലാക്കുന്നത് ട്രംപ് ഇതിനിടെ പ്രഖ്യാപിച്ചു,.


ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരംഭക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസ് പ്രതിനിധി സംഘത്തെ നയിച്ച് എത്താനാണ് മോഡി ഇവാങ്കയെ ക്ഷണിച്ചത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ