General News

ഭീകരവാദത്തെ തുടച്ചു നീക്കും -മോഡി

Tue, Jun 27, 2017

Arabianewspaper 985
ഭീകരവാദത്തെ തുടച്ചു നീക്കും -മോഡി

ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വൈറ്റ് ഹൗസില്‍ അത്താഴ വിരുന്നോടെ സ്വീകരണം. അഞ്ചു മണിക്കൂറോളമാണ് യുഎസ് പ്രസിഡന്റ് ട്രംപ് മോഡിക്കൊപ്പം ചെലവഴിച്ചത്.


ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കു ശേഷം വൈറ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരെ കണ്ട ഇരു നേതാക്കളും ഭീകര വാദത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.


ഭീകരവാദത്തെ ഭുമുഖത്തു നിന്നും തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്ന് മോഡി പ്രഖ്യാപിച്ചു. ഭീകരവാദം,. തീവ്രവാദം, ഭീകരവാദികളായി മാറ്റപ്പെടുന്നത് എല്ലാം ചര്‍ച്ചാ വിഷയമായെന്ന് മോഡി കുടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു,.


ഭീകര സംഘടനകളെ ഇല്ലായ്മ ചെയ്യുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വേദിയാക്കി നിങ്ങളുടെ മണ്ണ് മാറ്റരുതെന്ന് യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പും നല്‍കി. മുംബൈ ആക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം എന്നിവയില്‍ പങ്കെടുത്തവരും സൂത്രധാരന്‍മാരുമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പാക്കിസ്ഥാനോട് .യുഎസ് ആവശ്യപ്പെട്ടു.


കൂടിക്കാഴ്ചയ്ക്കു ശേഷം മോഡിക്ക് ട്രംപ് അത്താഴ വിരുന്നോരുക്കി. ട്രംപ് അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തലവന് വൈറ്റ് ഹൗസിലെ ബ്ലൂ റുൂമില്‍ അത്താഴ വിരുന്നൊരുക്കി സ്വീകരിക്കുന്നത്.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ