General News

ഹിസ്ബുള്‍ മേധാവി സലാഹുദ്ദീനെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു

Tue, Jun 27, 2017

Arabianewspaper 1655
ഹിസ്ബുള്‍ മേധാവി സലാഹുദ്ദീനെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ഇന്ത്യയുടെ നിലപാടിന് രാജ്യാന്തര തലത്തില്‍ അംഗീകാരം,. കാശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീനെയാണ് അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിന് തൊട്ടുമുമ്പാണ് വൈറ്റ് ഹൗസ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ, ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനായ ഹാഫിസ് സെയിദിനു പിന്നാലെയാണ് സലാഹുദ്ദീനും ഈ ഗണത്തില്‍ പെടുന്നത്.


കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുന്നതം സെയ്ദ് സലാഹുദ്ദീനാണ്. പാക്കിസ്ഥാനാണ് തങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുന്നതെന്ന് സലാഹുദ്ദീന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.


ദീര്‍ഘനാളായി ഇന്ത്യ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇതോടെ പാക്കിസ്ഥാനു യുഎസ് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്കും അറുതി വരുമെന്നാണ് ഇന്ത്യയുടെ കണക്കു കൂട്ടല്‍.


അമേരിക്കയുടെ ഈ നിലപാട് ഭീകര പ്രവര്‍ത്തനത്തിനെതിരെ ട്രംപ് ഭരണ കൂടം കടുത്ത നീക്കങ്ങള്‍ നടത്തുമെന്ന സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ സേനയുടെ ശവപ്പറമ്പായി കാശ്മീര്‍ മാറുമെുന്ന് സലാഹുദ്ദീന്‍ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ