General News

നുണപരിശോധനയ്ക്ക് തയ്യാറെന്ന് ദിലീപ്

Mon, Jun 26, 2017

Arabianewspaper 1140
നുണപരിശോധനയ്ക്ക് തയ്യാറെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നവരുടെ തന്ത്രങ്ങള്‍ വിലപ്പോവിലെന്നും താന് നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ദിലീപ്. സിനിമയില്‍ നിന്നും തന്നെ ഇല്ലായ്മ ചെയ്യാനുള്ള ചിലരുടെ തന്ത്രങ്ങളാണ് ഇതിനു പിന്നിലെന്നും ദിലീപ് പറഞ്ഞു


നടിയെ ആക്രമിച്ച സംഭവം തനിക്കെതിരായ ക്വട്ടേഷനാണെന്നും ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും ദിലീപ് പറഞ്ഞു.


ഗൂഡാലോചന നടക്കുന്നത് ചില ചാനലുകളുടെ അന്തപ്പുരങ്ങളിലാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ തന്നെ ചിലര്‍ വേട്ടയാടുകയാണ്. മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില ചാനലുകളും ഇവരുടെ കൈകളിലെ കളിപ്പാവകളാണ്..


അന്തിച്ചര്‍ച്ചകളില്‍ തന്നെ താറടിച്ച് കാണിക്കാനാണ് ഇവര്‍ക്ക് തിടുക്കം. എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകരെ അകറ്റുകയും ഇനിയും പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ പരാജയപ്പെടുത്തകയുമാണ് ഇവരുടെ ലക്ഷ്യം- ദിലീപ് പറയുന്നു.


തനിക്ക് പിന്തുണ നല്‍കിയ സലിം കുമാറിനും അജു വര്‍ഗീസിനും പ്രത്യേകം നന്ദിയും ദിലീപ് അറിയിച്ചു. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് ടെസ്റ്റിനും വിധേയനാകാന്‍ തയ്യാറാണ്. ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Tags : Dilip 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ