General News

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഒരു രാജ്യവും ചോദ്യം ചെയ്തില്ല- മോഡി

Mon, Jun 26, 2017

Arabianewspaper 1957
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഒരു രാജ്യവും ചോദ്യം ചെയ്തില്ല- മോഡി

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ലോക രാഷ്ട്രങ്ങള്‍ ചോദ്യം ചെയ്തിരുന്നില്ലെന്ന് പ്രധാനമന്ത്രി മോഡി.


ഇന്ത്യ സംയമനം പാലിക്കുന്ന രാജ്യമാണ്. ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ മണ്ണില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ശക്തികള്‍ക്കെതിരെ ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ അതിര്ത്തി കടന്നായാലും ആക്രമിച്ച് തകര്‍ക്കുമെന്ന് തെളിയിച്ചു. ഇത് ഭീകരതയ്‌ക്കെതിരെയുള്ള ശക്തമായ മറുപടിയാണെന്നും അമേരിക്കയിലെ വിര്‍ജീനിയയില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യവെ നരേന്ദ്ര മോഡി പറഞ്ഞു.


തന്റെ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു അഴിമതി ആരോപണത്തിലും പെട്ടിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അഴിമതിയുടെ ഘോഷയാത്രയായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഴിമതി അസഹനീയമാണ്. ഇത്തരം സര്‍ക്കാരുകളെ അവര്‍ ശിക്ഷിക്കും.


പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇക്കഴിഞ്ഞ മുൂന്നു വര്‍ഷം ഏറ്റവും അനുകൂലമായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണെന്നും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്‍പതിനായിരത്തോളം വിദേശ ഇന്ത്യക്കാരെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തിരികെ നാട്ടിലെത്തിച്ചെന്നും. നിറഞ്ഞ കരഘോഷത്തിനിടെ മോഡി പറഞ്ഞു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ പ്രശംസിക്കാനും മോഡി മറന്നില്ല


മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനത്തെത്തിയ മോഡിയുടെ ആദ്യ ദിനം ഇന്ത്യക്കാരുടെ യോഗത്തില്‍ പങ്കെടുത്തും യുഎസിലെ വിവിധ സിഇഒ മാരുടേയും കുടിക്കാഴ്ചയുമായി തിരക്കിട്ട ദിനമായിരുന്നു.


സിഇഒ മാരുടെ വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയിലെ സാമ്പത്തിക -നികുതി പരിഷ്‌കാരങ്ങളെ കുറിച്ചാണ് മോഡി പറഞ്ഞത് ചരക്കു സേവന നികുതി നിയമം ഉള്‍പ്പെടെ നിരവധി നിക്ഷേപ അനുകൂല ഘടകങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് മോഡി പറഞ്ഞു,


Tags : US  PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ