General News

പെട്രോള്‍ വില ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 1.77 രൂപയോളം , ഉപഭോക്താള്‍ക്ക് ഗുണമെന്ന വി.ലയിരുത്തല്‍

Mon, Jun 26, 2017

Arabianewspaper 2037
പെട്രോള്‍ വില കുറഞ്ഞത് 1.77 രൂപയോളം

ദിവസവും വില വ്യതിയാനം വരുന്നത് ആരംഭിച്ച ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വില കുറവ് അനുഭവപ്പെട്ടു. ജൂണ്‍ 20 മുതലാണ് ദിവസവും വില വ്യതിയാനം നടപ്പിലായത്.


പെട്രോളിന് ഇക്കാലയളവില്‍ 1.77 രൂപയും ഡീസലിന് 90 പൈസയോളവും വില കുറഞ്ഞു,


കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തു മുതല്‍ 25 പൈസവരെ വില കുറഞ്ഞിട്ടുണ്ട്.


നേരത്തെ, രണ്ടാഴ്ച കൂടുമ്പോഴാണ് രാജ്യാന്തര വിലയുമായി താരതമ്യം ചെയ്ത് ഇന്ധന വില പുതുക്കി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പിന്തുടരുന്ന നയമാണ് പൊതു മേഖലാ എണ്ണക്കമ്പനികള്‍ തിരുത്തിയത്.


ഇന്ധന വില എല്ലാ ദിവസവും രാവിലെ ആറിനാണ് പുതുക്കി നിശ്ചയിക്കുന്നത്. റിട്ടേയില്‍ വിതരണക്കാര്‍ക്ക് വില വിവര പട്ടിക രാവിലെ ആറിനു ഓണ്‍ലൈനായി അറിയാന്‍ കഴിയും. ഇത് അനുസരിച്ച് പമ്പുകളിലെ മെഷിനീല്‍ വില വ്യത്യസ്തപ്പെടുത്തും. തുടര്‍ന്നാണ് കച്ചവടം ആരംഭിക്കുക.


രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുറയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. വിപണിയില്‍ വിലക്കയറ്റം ഉണ്ടായാല്‍ ആനുപാതികമായി വില ഉയരും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ