General News

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 140 റണ്‍സ് വിജയം

Mon, Jun 26, 2017

Arabianewspaper 1939
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 140 റണ്‍സ് വിജയം

കരിബിയന്‍ കരുത്തിനെ ഇന്ത്യ കശക്കിയെറിഞ്ഞു. രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ രഹാനെയുടെ സെഞ്ച്വുറി മികവില്‍ ഇന്ത്യക്ക് 104 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് നേടാനായത്.


മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സരം 43 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനെ കഴി്ഞ്ഞുള്ളു.


അജിങ്കെ രഹാനെയുടെ സെഞ്ച്വുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. 103 റണ്‍സെടുത്ത രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്. ശിഖര്‍ ധവാന്‍ (63) വിരാട് കോഹ് ലി (87) എന്നിവരും മികവു കാട്ടി.


വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയില്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഷായി ഹോപ് (81) തിളങ്ങി. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മുന്നും ഭുവനേശ്വര് കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Tags : Ind vs WI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ