General News

ദിലീപിനെ ബ്ലാക് മെയില്‍ ചെയ്ത കേസ് : രണ്ടു പേര്‍ പിടിയില്‍

Mon, Jun 26, 2017

Arabianewspaper 1816
ദിലീപിനെ ബ്ലാക് മെയില്‍ ചെയ്ത കേസ് : രണ്ടു പേര്‍ പിടിയില്‍

നടന്‍ ദിലീപിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, ഇയാളുടെ സുഹൃത്ത് സനല്‍ എന്നിവരാണ് പിടിയിലായ്.


പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ കത്ത് കൈമാറിയതെന്ന് വിഷ്ണു പറഞ്ഞു. മാലമോഷണക്കേസുകളില്‍ പ്രതിയായ വിഷ്ണു ജയിലില്‍ വെച്ചാണ് സുനിയെ പരിചയപ്പെടുന്നത്.


ഇതിനിടെ, സുനിലിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം നിക്ഷേപിച്ചതാരാണെന്ന് പോലീസ് അന്വേഷിക്കുന്നു. ഇതിനായി, സുനിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.


ആരാണ് പണം അയയ്ക്കുന്നതെന്ന് അറിയില്ലെന്ന് സുനിയുടെ അമ്മ ശോഭന പറഞ്ഞു. പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്കിലേക്കാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തിയത്.

Tags :   Dilep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ