General News

ശബരിമലയില്‍ സ്വര്‍ണ കൊടിമരം പ്രതിഷ്ഠിച്ചതിനു പിന്നാലെ മെര്‍ക്കുറി ഒഴിച്ചു

Sun, Jun 25, 2017

Arabianewspaper 1283
ശബരിമലയില്‍ സ്വര്‍ണ കൊടിമരം പ്രതിഷ്ഠിച്ചതിനു പിന്നാലെ മെര്‍ക്കുറി ഒഴിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമര പ്രതിഷ്ഠ ചടങ്ങിനു പിന്നാലെ പീഠത്തില്‍ മെര്‍ക്കുറി കലക്കി ഒഴിച്ചതായി കണ്ടെത്തി. മെര്‍ക്കുറി ഒഴിച്ചതിനെ തുടര്‍ന്ന് ഈ ഭാഗം ഉരുകി ഒലിച്ചു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു വരുന്നു. ഇവര്‍ ആന്ധ്ര സ്വദേശികളാണ്.


സംഭവത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കും. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വര്‍ണ കൊടിമര പ്രതിഷ്ഠ കഴിഞ്ഞതിനു പിന്നാലെയാണ് ആരോ പകമൂലം ഇങ്ങിനെ ചെയ്തതെന്ന് കരുതുന്നു.


സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദേവസ്വം മന്ത്രി കടകം പള്ള സുരേന്ദ്രന്‍ ശബരിമലയില്‍ സന്നിഹിതനായിരുന്ന സമയത്താണ് ഇൗ അതിക്രമം അരങ്ങേറിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ണ കൊടിമരം നശിപ്പിച്ച സംഭവം ഭക്തക്കര്‍ക്കിടയില്‍ വേദന ഉളവാക്കിയെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ