General News

മോഡി യുഎസില്‍, സ്വാഗതം ചെയ്ത് ട്രംപ്

Sun, Jun 25, 2017

Arabianewspaper 1516
മോഡി യുഎസില്‍, സ്വാഗതം ചെയ്ത് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കായി യുഎസിലെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോഡിയെ യഥാര്ത്ഥ സുഹൃത്തെന്ന് അഭിസംബോധന ചെയ്ത് സ്വാഗതമോതി.


മോഡിയുമായി തന്ത്രപരമായ പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും അമേരിക്കയിലെത്തിയ മോഡിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് മോഡിയും ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.


മോഡിക്ക് വൈറ്റ് ഹൗസ് അത്താഴ സല്‍ക്കാരം ഒരുക്കുന്നുണ്ടെന്നും ട്രംപ് അധികാരത്തിലെത്തി നിരവധി രാഷ്ട്ര നേതാക്കള്‍ ഇവിടെയെത്തിയെങ്കിലും ഇതാദ്യമായാണ് ഒരു രാഷ്ട്രത്തലവന് വൈറ്റ് ഹൗസ് അത്താഴ വിരുന്ന് ഒരുക്കുന്നത്.


തിങ്കളാഴ്ച പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോഡിയും തമ്മില്‍ അഞ്ചു മണിക്കൂര്‍ കുടിക്കാഴ്ചയാണ് നടക്കുക,. പ്രതിരോധ സഹകരണം, സാമ്പത്തിക മേഖലയില്‍ നിക്ഷേപം, ഭീകരവിരുദ്ധ പദ്ധതികള്‍ എന്നിവയെല്ലാം ചര്‍ച്ചയാകും.


ഇന്ത്യക്ക് 22 ഡ്രോണുകള്‍ കൈമാറുന്ന കാര്യത്തില്‍ യുഎസ് തീരുമാനമായിട്ടുണ്ട് 200 കോടി ഡോളറിന്റെ ഡ്രോണ്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് ഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.


മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി 20 അമേരിക്കന്‍ സിഇഒ മാരുമായി മോഡി കൂടിക്കാഴ്ച നടത്തും. വിര്‍ജീനിയയില്‍ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും.


പോര്‍ച്ചുഗലില്‍ നിന്ന് അമേരിക്കയിലെത്തിയ മോഡി തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സും സന്ദര്‍ശിക്കും. 27 ്‌ന് നെതര്‍ലാന്‍ഡ്‌സില്‍ എത്തുന്ന മോഡി 28 ന് ഡെല്‍ഹിയില്‍ മടങ്ങിയെത്തും.


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ