General News

പാക്കിസ്ഥാനില്‍ എണ്ണടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു, 120 മരണം

Sun, Jun 25, 2017

Arabianewspaper 1154
പാക്കിസ്ഥാനില്‍ എണ്ണടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു, 120 മരണം

പാക്കിസ്ഥാനില്‍ പെട്രോള്‍ നിറച്ച എണ്ണ ടാങ്കര്‍ റോഡില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 120 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് ദുരന്തം ഉണ്ടായത്.


പെട്രോള്‍ ടാങ്കര്‍ ഭഗവല്‍പൂര്‍ ജില്ലയിലെ അഹ്മദ്പൂരിലാണ് അപകടം. ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഇതില്‍ നിന്നും പെട്രോള്‍ പുറത്തേക്ക് ഒഴുകിയിരുന്നു. പെട്രോള്‍ ശേഖരിക്കാനെത്തിയവരാണ് മരിച്ചവരിലേറെയും. നാല്‍പതോളം പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.


അഗ്നിശമന സേനയെത്തി തീയണച്ചു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.

Tags : Oil tanker 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ