General News

പള്‍സര്‍ സുനി എഴുതിയ കത്തിനെ ചൊല്ലി വിവാദം

Sat, Jun 24, 2017

Arabianewspaper 1437
പള്‍സര്‍ സുനി എഴുതിയ കത്തിനെ ചൊല്ലി വിവാദം
നടിയെ ആക്രമിച്ച കേസി്ല്‍ വിചാരണ നേരിടുന്ന പള്‍സര്‍ സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലി വിവാദം. നടന്‍ ദീലിപിനെ അഭിസംബോധന ചെയ്തുള്ള കത്താണിത്.

ജയില്‍ അധികൃതരുടെ സീലും കത്തിലുണ്ട്. ഈ കത്ത് ജയിലില്‍ നിന്ന് എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അയച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

ഈ കത്ത് മാധ്യമങ്ങള്‍ വഴി പുറത്തുവന്നതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ദിലീപിനേയും നാദിര്‍ഷേയും വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന വാര്‍ത്തുയും ഇതിനൊപ്പം പുറത്തു വന്നിരുന്നു. കത്ത് തനിക്ക ലഭിച്ചതായും ഇത് പോലീസിന് കൈമാറിയെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപിനേയും നാദിര്‍ഷായേയും കുടുക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായും ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ നിങ്ങളെ രണ്ടു പേരേയും കുറിച്ച് പൊതുജനമധ്യത്തില്‍ പറയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡി സഹിതം മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയതായാണ് ദിലീപും നാദിര്‍ഷായും പറയുന്നത്.

ചേട്ടനെ ഇതുവരെ ഞാന്‍ കൈവി്ട്ടിട്ടില്ലെന്നും ചേട്ടന്‍ ആലോചിച്ച് എല്ലാം ചെയ്യണമെന്നും സുനിയുടെ കത്തില്‍ പറയുന്നുണ്ട്..
Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ