General News

കശ്മീരില്‍ ഡിവൈഎസ്പിയെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Sat, Jun 24, 2017

Arabianewspaper 1467
കശ്മീരില്‍ ഡിവൈഎസ്പിയെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍
കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച അക്രമസാക്തരായ ജനക്കൂട്ടം മുഹമദ് അയൂബ് പണ്ഡിറ്റ് എന്ന ഡിവൈഎസ്പിയെ മര്‍ദ്ദിക്കുകയായിരുന്നു.

ശ്രീനഗറിലെ ഒരു പള്ളിക്ക് സമീപം വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞെത്തിയ വിശ്വാസികളില്‍ ചിലര്‍ കിംവദന്തികളെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. കയ്യിലുള്ള റിവോള്‍വര്‍ ഉപയോഗിച്ച് ജനക്കൂട്ടത്തെ വിരട്ടാന്‍ ശ്രമി്ച്ചുവെങ്കിലും റിവോള്‍വര്‍ ഇവരില്‍ ചിലര്‍ തട്ടിയെടുക്കുകയായിരുന്നു,

നിസ്‌കാരം കഴിഞ്ഞു വരുന്നവരുടെ വീഡിയോ എടുത്തതിനെ ചിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

കശ്മീരി പണ്ഡിറ്റാണ് പോലീസ് ഉദ്യോഗസ്ഥന്‍ എന്നു ചിലര്‍ വിളിച്ചു പറഞ്ഞതോടെ ചിലര്‍ അയുബിനെ ആക്രമിക്കുകയായിരുന്നു. അയുബിന്റെ വെടിവെപ്പില്‍ ചിലര്‍ക്കു പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ തല്ലിച്ചതയ്ക്കുകയായിരുന്നു. അയൂബിനെ നഗ്നനാക്കി നിലത്ത് വലിച്ചിഴയ്ക്കുകയും പിന്നീട് മര്‍ദ്ദിച്ചു കൊല്ലുകയുമായിരുന്നു.

സംഭവത്തില്‍ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഗാധമായ നടുക്കം രേഖപ്പെടുത്തി. കാശ്മീര്‍ സേനയിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംയമനം പാലിക്കുന്നവരാണെന്നും ഇതു പോലെയുള്ള സംഭവം അങ്ങേയറ്റം അപമാനകരമാണന്നും മെഹബൂബ പറഞ്ഞു, പോലീസിന്റെ സംയമനം പരീക്ഷിക്കരുതെന്നും മെഹബുബ പറഞ്ഞു,
Tags : Ayub Pandit 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ