Travel News

അവധിക്കാലം ആഘോഷിക്കാന്‍ കെനിയ

Sat, Jun 24, 2017

Arabianewspaper 3564
അവധിക്കാലം ആഘോഷിക്കാന്‍ കെനിയ

കെനിയയിലെ നെയ്‌റോബിയില്‍ അവധിക്കാലം ആഘോഷിക്കാം. റിസര്‍വ് വനം നഗര പരിധിയിലുള്ള ലോകത്തെ ഏക നഗരമാണ് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി.


നിരവധി പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ ഉള്ളതിനാല്‍ ലോകോത്തര നിലവാരവുള്ള താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.


സിറ്റിയില്‍ തന്നെ നിരവധി സ്ഥലങ്ങള്‍ കാഴ്ചകള്‍ ഒരുക്കുന്നുണ്ട്. അതിലൊന്നാണ് ജീറാഫ് സെന്റര്‍. നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള നെയ്‌റോബി നാഷണല്‍ പാര്‍ക്കാണ് ഏറ്റവും വലിയ ആകര്‍ഷണം. 117 ചതുരശ്ര കിലോ മീറ്റര്‍ വ്യാപ്തിയിലാണ് ഈ പാര്‍ക് പരന്നു കിടക്കുന്നത്.


പാര്‍ക്കിനുള്ളില്‍ തന്നെയുള്ള ഡേവിഡ് ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് കാണ്ടാ മൃഗം, ആന എന്നിവയെ സംരക്ഷിക്കുന്ന ചുമതലയാണ് ട്രസ്റ്റിനുള്ളത്.


ആഫ്രിക്കന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കെനിയ നാഷണല്‍ മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ഇതിനു സമീപമാണ് സ്‌നേക് പാര്‍ക്കുള്ളത്. ദുബായിയിലെ പല ട്രാവല്‍ ഏജന്‍സികളും നെയ്‌റോബിയിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നവരാണ്. മൂന്നു ദിവസം വരെയുള്ള താമസവും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനയാത്ര നിരക്കും ഉള്‍പ്പെടെ ഒരാള്‍ക്ക് പരാമവധി രണ്ടായിരം ദിര്‍ഹത്തില്‍ താഴെ മാത്രമാണ് ചിലവ് വരുന്നത്.

Tags : Kenya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ