General News

സൗദി സുരക്ഷാ സേന മക്കയിലെ സ്‌ഫോടന ശ്രമം തകര്‍ത്തു.

Sat, Jun 24, 2017

Arabianewspaper 1146
സൗദി സുരക്ഷാ സേന മക്കയിലെ സ്‌ഫോടന ശ്രമം തകര്‍ത്തു.

ചാവേറാക്രമണത്തില്‍ നിന്ന് വിശുദ്ധ ആരാധാനലയങ്ങളെ സമയോചിതമായ ഇടപെടലിലൂടെ സൗദി സുരക്ഷാ സേന സംരക്ഷിച്ചു, വെള്ളിയാഴ്ച ആക്രമണ ഉദ്ദേശവുമായി മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിനു സമീപമെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.


ആക്രമണത്തില്‍ ആറോളം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. റമദാനിലെ അവസാന വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആയിരങ്ങളാണ് ഇവിടെ പാര്‍ത്ഥിക്കാനെത്തിയിരുന്നത്.


തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് ചാവേര്‍ എത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ റെയിഡില്‍ നാലു ഭീകരരെ സൗദി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ആക്രമണകാരിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് പതിവിലേറെ സുരക്ഷാ ഗാര്‍ഡുകള്‍ തയ്യാറായി നിന്നിരുന്നു. സുരക്ഷാ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ത്താണ് ചാവേര്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഗാര്‍ഡുകള്‍ തിരിച്ചും വെടിവെയ്ക്കുകയായിരുന്നു. ഇതോടെ ബെല്‍റ്റ് ബോംബ് ധരിച്ചിരുന്ന ചാവേര്‍ പൊട്ടിത്തെരിക്കുകയായിരുന്നു.


സംഭവത്തെ തുടര്‍ന്ന് മക്കയിലും ജിദ്ദയിലും വന്‍ തിരച്ചില്‍ നടക്കുകയാണ്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ