General News

പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയില്‍ ദുരൂഹതയെന്ന്

Sat, Jun 24, 2017

Arabianewspaper 1191
പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയില്‍ ദുരൂഹതയെന്ന്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ദുരൂഹത. വിഷ്ണു എന്നു പേരുള്ള ഇയാള്‍ തങ്ങളെ പലപ്പോഴായി വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായും വിവരങ്ങള്‍ പുറത്തു പറയുമെന്നും ഒന്നര കോടി രൂപ നല്‍കണമെന്നും നടന്‍മാരായ ദിലീപും നാദിര്‍ഷയും മൂന്നു മാസങ്ങള്‍ക്കു മുമ്പു പോലീസി്ല്‍ പരാതി നല്‍കിയിരുന്നു.


ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളുടെ രഹസ്യ മൊഴി. നടിയെ ആക്രമിച്ചതിനു പിന്നില്‍ ദിലീപും നാദിര്‍ഷായുമാണെന്നാണ് വിഷ്ണു എന്നയാള്‍ രഹസ്യ മൊഴി നല്‍കിയിരിക്കുന്നതെന്ന് സൂചനയുണ്ട്.


സംഭവത്തില്‍ നിങ്ങളുടെ പേര് പറഞ്ഞാല്‍ ഒന്നര കോടി രൂപ വരെ പ്രതിഫലം ചിലര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഈ പണം തന്നാല്‍, നിങ്ങളുടെ പേര്‍ പറയാതിരിക്കാമെന്നും ഇയാള്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ദിലീപും നാദിര്‍ഷായും നല്‍കിയ പരാതിയില്‍ പറയുന്നു. വിഷ്ണുവിന്റെ ടെലിഫോണ്‍ സംഭാഷണമടങ്ങിയ സിഡിയും ഇവര്‍ പരാതിക്കോപ്പം കൈമാറിയിട്ടുണ്ട്.


2017 ഫെബ്രുവരിയിലാണ് നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

Tags : Dilip 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ