General News

കുംബ്ലെയ്ക്ക് പിന്നാലെ , കോഹ് ലിയുടെ തൊപ്പിയും തെറിക്കും

Sat, Jun 24, 2017

Arabianewspaper 1172
കുംബ്ലെയ്ക്ക് പിന്നാലെ , കോഹ് ലിയുടെ തൊപ്പിയും തെറിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ നായകന്‍ വിരാട് കോഹ് ലിയുടെ തൊപ്പി തെറിക്കാനും സാദ്ധ്യത. കുംബ്ലെയും കോഹ് ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നമായിരുന്നത്.


കോഹ് ലിക്ക് പകരം യുവരാജ് സിംഗിനെയോ, രോഹിത് ശര്‍മയോ നായകനാക്കണമെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.


കോഹ് ലിയുടെ ചില പെരുമാറ്റത്തെ കുറിച്ച് കുംബ്ലെ ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അജിങ്കെ രാഹാനെ, ശിഖര്‍ ധവാന്‍ എന്നിവരുമായി വിരാട് കോഹ് ലിയ്ക്കുള്ള നീരസവും ബിസിസിഐയ്ക്ക് മുന്നില്‍ പരാതിയായി എത്തിയിട്ടുണ്ട്.


രഹാനെയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കാതെ കരയില്‍ ഇരുത്തിയതിനെ കുറിച്ച് ബിസിസിഐ കോഹ് ലിയോട് വിശദീകരണം ആവശ്യപ്പെട്ടേക്കും.


അനില്‍ കുംബ്ലെയ്ക്ക് പിന്തുണയുമായി സച്ചിനും, ഗാംഗുലിയും എത്തിയത് കോഹ് ലിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ