General News

പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാകുമാര്‍, പിന്തുണയ്ക്കുമെന്ന് ബിഎസ്പി,

Fri, Jun 23, 2017

Arabianewspaper 1184
പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാകുമാര്‍, പിന്തുണയ്ക്കുമെന്ന് ബിഎസ്പി,

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറാണെന്ന് പ്രഖ്യാപനം വന്ന ഉടന്‍ ബിഎസ്പി തങ്ങളുടെ പിന്തുണ അറിയിച്ചു. എന്നാല്‍, നേരത്തെ, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് ജെഡി യു അറിയിച്ചു.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ലോക് സഭാ മുന്‍ സ്പീക്കര്‍ മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.


ദലിത് സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പ്രഖ്യാപിച്ചതോടെ ദലിത് ്‌സഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാകുകയായിരു്‌നനു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയായിരുന്നു പ്രതിപക്ഷം നേരത്തെ കണ്ടു വെച്ചത്. എന്നാല്‍, എന്‍ഡിഎ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ദലിതനായ രാംനാഥ് കോവിന്ദിനെ നിര്‍ദ്ദേശിച്ചതോടെ ബിഎസ്പി ഉള്‍പ്പെടെയുള്ളവരുടെ വോട്ടുകള്‍ മറുകണ്ടം ചാടാതിരിക്കാന്‍ മീരാകുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.


എന്നാല്‍, രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തുള്ള ജനതാ ദള്‍ യുണൈറ്റഡ് തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്പി മീരാകുമാറിനെ പിന്തുണയ്ക്കൂമെന്നാണ് നിലപാട് അറിയിച്ചത്.

Tags : Meira Kumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ