General News

രാജീവ് ഗൗബ ആഭ്യന്തര സെക്രട്ടറി; കേന്ദ്ര സെക്രട്ടിയേറ്റില്‍ വന്‍ അഴിച്ചു പണി

Thu, Jun 22, 2017

Arabianewspaper 1583
രാജീവ് ഗൗബ ആഭ്യന്തര സെക്രട്ടറി; കേന്ദ്ര സെക്രട്ടിയേറ്റില്‍ വന്‍ അഴിച്ചു പണി

കേന്ദ്ര ആഭ്യന്തര , ധനകാര്യ സെക്രട്ടറിമാരാടക്കം പതിനേഴോളം സെക്രട്ടറിമാരെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറിയായി രാജീവ് ഗൗബയേയും ധനകാര്യ സെക്രട്ടറിയായി സൂഭാഷ് ഗാര്‍ഗിനേയും നിയമിച്ചു.


ടെലികമ്യൂണിക്കേഷന്‍സ് ഡയറക്ടറായി അരുണ സുന്ദര്‍ രാജിനേയും നിയമിച്ചിട്ടുണ്ട്. ഗര വികസന മന്ത്രാലയത്തില്‍ സെക്രട്ടറിയായ രാജീവ് ഗൗബ ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷിയുടെ പിന്‍ഗാമിയാകും.


രാജീവ് മഹര്‍ഷി ഓഗസ്ത് 30 ന് വിമരമിക്കു. ഝാര്‍ഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു രാജീവ് ഗൗബ,. നേരത്തെ, ആഭ്യന്തര വകുപ്പില്‍ അഡീ.ഷണല്‍ സെക്രട്ടറിയായിരുന്നു.


ലോക ബാങ്ക് എക്‌സിക്യുട്ടീവ ഡയറക്ടറായിരുന്ന സുഭാഷ് ഗാര്‍ഗാണ് പുതിയ ധനകാര്യ സെക്രട്ടറി. കേരളത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥയാണ് അരുണ സുന്ദര്‍ രാജ്. ഐടി സെക്രട്ടറിയായി പ്രകാശ് സാഹ്നിയേയും ഉപരിതല ഗതാഗത സെക്രട്ടറിയായി വൈ എസ് മാലികിനേയും ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിയായി അജയ് ഭല്ലയേയും, നിയമിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ