General News

അന്വേഷണം നേരിടുന്ന തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് എന്തിന് -ഹൈക്കോടതി

Thu, Jun 22, 2017

Arabianewspaper 1651
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് എന്തിന് -ഹൈക്കോടതി

നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന ടോമിന്‍ തച്ചങ്കരി ഐപിഎസിനെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് എന്തിനാണെന്ന് ഹൈക്കടോതി സര്‍ക്കാരിനോട് ചോഗിച്ചു. തച്ചങ്കരി നേരിടുന്ന കേസുകളെ കുറിച്ച് വിശദാംശങ്ങളുമായി ആറു ദിവസത്തിനുള്ളില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തു.


തച്ചങ്കെതിരായ കേസുകളില്‍ വകുപ്പു തല അന്വേഷണം നടക്കുകയാണ്. ഇതിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.


എന്തുകൊണ്ടാണ് സത്യവാങ് മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് കോടതി ചോദിച്ചു. ഡിജിപി സെന്‍കുമാറിന്റെ കാലാവധി കഴിയും വരെ സത്യവാങ്മൂലം വൈകിപ്പിക്കുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കോടതി സംശയം പ്രകടിപ്പിച്ചു,.


സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. അടുത്ത ബുധനാഴ്ചയ്ക്കകം സത്യ വാങ് മൂലം സമര്‍പ്പിക്കണമെന്ന അന്ത്യശാസനവും കോടതി നല്‍കി.


സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ ഡിജിപിയായി നിയമിതനാകുന്നതിന് തൊട്ടു മുമ്പാണ് പോലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചത്. തച്ചങ്കരിയെ നിയമിച്ചത് ചോദ്യം ചെയ്ത് ജോസ് തോമസ് എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയും രൂക്ഷ പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ