Technical News

വണ്‍ പ്ലസ് 5 സ്മാര്‍ട്ട് ഫോണ്‍ എത്തി, വില 32,999 രൂപ

Thu, Jun 22, 2017

Arabianewspaper 4886
വണ്‍ പ്ലസ് 5 സ്മാര്‍ട്ട് ഫോണ്‍ എത്തി, വില 32,999 രൂപ

വണ്‍പ്ലസ് 6 സ്മാര്‍ട്ട് ഫോണ്‍ ഒടുവില്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തി. ഡ്യുവല്‍ ക്യാമറയുള്ള ഫോണിന് 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളുണ്ട്. 32,999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ വില.


8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഉള്ള രണ്ടാം മോഡലിന് 37,999 രൂപയുമാണ് വില.


ആമസോണിന്റെ ഓണ്‌ലൈന്‍ സ്റ്റോറിലാണ് മൊബൈല്‍ ലഭിക്കുക. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 4.30 മുതല്‍ ഫോണ്‍ ഓണ്‍ലൈനിലൂടെ വാങ്ങാം.


താരതമ്യേന വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മിഴിവാര്‍ന്ന ചിത്രങ്ങള്‍ ലഭിക്കുന്ന പ്രത്യേക സംവിധാനമുള്ള ക്യാമറയാണ് ഇതിനുള്ളത്. 16 എംപി, 20 എംപി ക്യാമറകളാണ് ഇതിലുള്ളത്. എല്‍ഇഡി ഫ്‌ളാഷ് പിന്‍വശത്തുമുണ്ട്.


20 എംപി ക്യാമറയില്‍ ടെലി ഫോട്ടോ സൂം എന്ന ഒപ്റ്റിക്കല്‍ സൂമിംഗ് സൗകര്യവുമുണ്ട്. മുന്‍വശത്തെ ക്യാമറ സെല്‍ഫി ഷൂട്ടര്‍ സംവിധാനങ്ങള്‍ ഉള്ളതാണ്.


പശ്ചാത്തലത്തിലുള്ളവയെ മങ്ങിയതാക്കി ഫോക്കസ് ചെയ്യുന്ന ഒബ്ജക്ടിനെ കുടുതല്‍ മികവുറ്റതാക്കുന്ന സംവിധാനവുമുണ്ട്. ആന്‍ഡ്രോയിഡ് 7.11 നഗത് ആധാരമായുള്ള ഓക്‌സിജന്‍ ഓഎസ് 4.5 ലാണ് പ്രവര്‍ത്തിക്കുക.

Tags : OnePlus 5 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ