General News

ചൈനക്കാര്‍ക്കുള്ള തൊഴില്‍ വീസയില്‍ പാക്കിസ്ഥാന്‍ നിയന്ത്രണമേര്‍പ്പെടുത്തി

Thu, Jun 22, 2017

Arabianewspaper 1525
ചൈനക്കാര്‍ക്കുള്ള തൊഴില്‍ വീസയില്‍ പാക്കിസ്ഥാന്‍  നിയന്ത്രണമേര്‍പ്പെടുത്തി

ചൈനയില്‍ നിന്നുള്ള വര്‍ക്ക് വിസയ്ക്ക് പാക്കിസ്ഥാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. ബിസിനസ്, തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് എത്തുന്ന ചൈനക്കാര്‍ക്ക് പുതിയ വീസ നിയന്ത്രണം ബാധകമാണ്.


ബലൂചിസ്ഥാനില്‍ അദ്ധ്യാപകരായ രണ്ടു ചൈനീസ് ദമ്പതിമാര്‍ ഐഎസ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചൈനീസ് തൊഴിലാളികള്‍ക്കും ബിസിനസ്‌കാര്‍ക്കും വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


ഐഎസ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവര്‍ ബലൂചിസ്ഥാനില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ഐഎസിനെ പ്രകോപിപ്പിച്ചത്. ബിസിനസന് വീസയില്‍ എത്തിയവര്‍ മത പ്രചരിപ്പിച്ചത് വീസ നിയമങ്ങളുടെ ലംഘനമാണ്.


ചൈനീസ് വീസ അപേക്ഷകര്‍ ഇനി മുതല്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, ചൈനീസ് മന്ത്രാലയങ്ങള്‍ എന്നിവരുടെ സര്‍ട്ടിഫിക്കേറ്റുകളും മറ്റും ഹാജരാക്കണം. നിലവില്‍ പാക്കിസ്ഥാനില്‍ ഉള്ള ചൈനീസ് പൗരന്‍മാരും വീസ പുതുക്കുമ്പോള്‍ സമാനമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതായി വരുമെന്ന് ദി നേഷന്‍ എന്ന പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ