General News

യുവ മോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി യന്ത്രം

Thu, Jun 22, 2017

Arabianewspaper 1428
യുവ മോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി യന്ത്രം

തൃശൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീ്ട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കാന്‍ കഴിയുന്ന കളര്‍ പ്രിന്റര്‍ പോലീസ് കണ്ടെടുത്തു.


യുവമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വിട്ടീല്‍ നിന്നാണ് കളര്‍ പ്രിന്റര്‍ കണ്ടെടുത്തത്.


വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ച് നാളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. മതിലകം പോലീസാണ് ഇന്ന് രാവിലെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. വീട്ടിനുള്ളിലാണ് പ്രിന്റര്‍ കണ്ടെടുത്തത്. ഇതിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു.


ബിജെപി കയ്പ മംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവും സഹോദരനും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ രാജേഷിനും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ