General News

കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

Thu, Jun 22, 2017

Arabianewspaper 1186
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് വില്ലേജ് ഓപീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു, കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ചക്കിട്ടപ്പാറ സ്വദേശി ജോയി ആത്മഹത്യ ചെയ്തത്.


സംഭവത്തില്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചോ എന്നത് അന്വേഷിക്കുമെന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരനെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയ വില്ലേജ് അസിസ്റ്റന്റ്ിനെ ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി മരിച്ച ജോയിയുടെ കുടുംബം ആരോപിക്കുന്നു. ഉദ്യോഗസ്ഥ വീഴ്ചയാണ് കര്‍ഷകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


ജോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപ്പാറയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ബുധനാഴ്ച വൈകീട്ടാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരാമ്പ്ര ചേമ്പനോട് വില്ലേജ് ഓഫീസിനു മുന്നിലാണ് ജോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ജോയിയുടെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.


വസ്തുവില്‍ കുടുംബ പരമായി അവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നികുതി ജോയിയുടെ കൈയില്‍ നിന്നും വാങ്ങിക്കാതിരുന്നതെന്ന് വില്ലേജ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജോയി ഇതേ ആവശ്യം ഉന്നയിച്ച് വില്ലേജ് ഓഫീസു പടിക്കല്‍ സത്യാഗ്രഹം ഇരുന്നിരുന്നു. ഇതിനെ തുടര്‍ന്ന് നികുതി വാങ്ങിക്കുകയായിരുന്നു. ഇക്കുറിയും നികുതി നല്‍കാന്‍ എത്തിയപ്പോള്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ ഇതിനു തയ്യാറായില്ല. ഉച്ചകഴിഞ്ഞ് ജോയി ഓഫീസിലെ എല്ലാവര്‍ക്കും ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് ഭീഷണി മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ