General News

യുഎഇയില്‍ വാട്‌സ്ആപ് കാള്‍ പ്രവര്‍ത്തന സജ്ജം

Thu, Jun 22, 2017

Arabianewspaper 1237
യുഎഇയില്‍ വാട്‌സ്ആപ് കാള്‍ പ്രവര്‍ത്തന സജ്ജം

യുഎഇയില്‍ വാട്‌സ്ആപ് കാള്‍ പ്രവര്‍ത്തന സജ്ജമായി. വ്യാഴാഴ്ച രാവിലെ മുതല്‍ സുഹൃത്തുക്കള്‍ വാട്‌സ് ആപിലൂടെ വിളിക്കാന്‍ ആരംഭിച്ചതോടെയാമ് ഏറെ നാളായി പ്രവാസികള്‍ കാത്തിരുന്ന ആനുകൂല്യം യാഥാര്‍ത്ഥ്യമായത്.


വാട്‌സ്ആപ് ഫോണ്‍ നമ്പറിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ നാട്ടിലുള്ള ബന്ധുക്കളുമായി ഇനി സൗജന്യമായി സംസാരിക്കാനാകുമെന്ന ആശ്വാസത്തിലാണ്.


വൊയ്‌സ് ഓവര് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ( വിഒഐപി) പ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ യുഎഇയില്‍ ഇത് ബ്ലോക്കായിരുന്നു, വാട്‌സ്ആപ് ഗ്രുപ്പുകളില്‍ ഇന്നു രാവിലെയാണ് വാട്‌സ്ആപ് കാള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് കാണിച്ച് സന്ദേശങ്ങള്‍ പ്രചരിച്ചത്. ഇതോടെ പലരുടേയും മൊബൈലുകളില്‍ വാട്‌സ്ആപ് വിളികള്‍ എത്തി.


വാട്‌സ്ആപിലൂടെ വോയ്‌സ് മെസേജുകള്‍ അയച്ചിരുന്നവര്‍ പൊടുന്നനെ കാളുകളിലുടെ തങ്ങളുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിക്കാന്‍ ആരംഭിച്ചു,


എന്നാല്‍,. ഇത് സംബന്ധിച്ച ടെലികോം പ്രൊവൈഡര്‍മാരായ ഇത്തിസലാത്ത്, ഡു എന്നിവരുടെ ഔദ്യോഗിക അറിയൊപ്പൊന്നും ലഭിച്ചില്ല. യുഎഇയിലെ ടെലികോ റെഗുലേറ്ററി അഥോറിറ്റിയുടെ നിയമ പ്രകാരം വിഒഐപി കോളുകള്‍ക്ക് നിരോധനം ഉണ്ട്.


ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ നല്‍കിയ ഇളവാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉണ്ട്. എന്തായാലും ഈ സൗജന്യ കാളുകള്‍ പരമാവധി ഉപയോഗിക്കാനാണ് പ്രവാസികളുടെ തീരുമാനം.

Tags : WhatsApp 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ