General News

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ

Thu, Jun 22, 2017

Arabianewspaper 1193
എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ

നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ടാറ്റ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ടു വന്നതായി റിപ്പോര്‍ട്ടുകള്‍.


എയര്‍ ഇന്ത്യയുടെ പാതി ഓഹരികള്‍ വില്‍ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, വെള്ളാനയെ വിറ്റ് കയ്യൊഴിയുകയാണ് നല്ലതെന്ന് ശക്തമായ അഭിപ്രായം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. വിസ്താര എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നിവയില്‍ പങ്കാളിത്തമുള്ള ടാറ്റയ്ക്ക് എയര്‍ ഇന്ത്യയുടെ മേല്‍ വര്‍ഷങ്ങളായി കണ്ണുണ്ട്.


എയര്‍ ഏഷ്യ ഇന്ത്യ 159 കോടിയും വിസ്താര 401 കോടിയും നഷ്ടത്തിലാണ്. എയര്‍ ഇന്ത്യയെ കുടി ഏറ്റെടുക്കുന്നത് ടാറ്റയുടെ നഷ്ടം വര്‍ദ്ധിപ്പിക്കും.


ഇതിനെ തുടര്‍ന്നാണ്, ടാറ്റ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് രംഗത്ത് എത്തുന്നത്. ടാറ്റയില്‍ നിന്നുമാണ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തത്. വില്‍പന സംഭവിച്ചാല്‍, എയര്‍, ഇന്ത്യ യഥാര്‍ത്ഥ ഉടമയുടെ കൈകളില്‍ തിരിച്ചെത്തും.


ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയേയും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


എയര്‍ ഇന്ത്യയുടെ നഷ്ടം ഏറ്റെടുക്കുന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസമുള്ളത്. പൂര്‍ണമായും ഇത് ഏറ്റെടുക്കുന്നത് പ്രായോഗികമല്ലെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 50,000 കോടി രൂപയോളമാണ്.അതേസമയം, 51 ശതമാനം ഓഹരികള്‍ വാങ്ങി എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഏറ്റെടുക്കുന്നതിനോടാണ് ടാറ്റയ്ക്ക് താല്‍പര്യമെന്ന് സൂചനയുണ്ട്.


1932 ല്‍ ജെആര്‍ഡി ടാറ്റയാണ് ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത്. 15 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ എന്ന പേരില്‍ ദേശസാല്‍ക്കരിച്ച് ഇന്ത്യ സര്‍ക്കാര്‍ ഇതിനെ ഏറ്റെടുക്കുകയായിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ