General News

ഈച്ചയെ ഓടിക്കാന്‍ പാറ്റമരുന്നടി , മീന്‍ കടയിലെ രംഗം വൈറല്‍

Wed, Jun 21, 2017

Arabianewspaper 1188
ഈച്ചയെ ഓടിക്കാന്‍ പാറ്റമരുന്നടി , മീന്‍ കടയിലെ രംഗം വൈറല്‍

ഈച്ചയെ ഓടിക്കാന്‍ പാറ്റ മരുന്ന് സ്‌പ്രേ ചെയ്യുന്ന രംഗം രഹസ്യമായി ക്യാമറയില്‍ പതിച്ച രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറത്തെ മീന്‍ കടയില്‍ നിന്നുള്ള രംഗം വാട്‌സ്ആപില്‍ വൈറലായത്.


കച്ചവടക്കാരന്‍ പാറ്റയെ കൊല്ലുന്ന സ്‌പേ മീനിനു മുകളില്‍ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം വൈറലായതോടെ ഭക്ഷ്യ സുരക്ഷ വകുപ്പ് കടയിലെത്തി പരിശോധന നടത്തി.


കടയുടെ പേരും ഫോണ്‍ നമ്പറും മറ്റും വ്യക്തമായി വീഡിയോയില്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കട അടപ്പിച്ചു. വണ്ണപ്പുറം സിഎംവി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന കടയിലാണ് മത്സ്യത്തിനു മുകളിലേക്ക് കീടനാശിനി സ്‌പ്രേ ചെയ്തത്.


ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോഴെക്കും കടയുടമ മത്സ്യങ്ങളുമായി കടന്നു കളഞ്ഞിരുന്നു. കടയില്‍ നിന്ന പാറ്റ മരുന്ന് കണ്ടെടുത്തു. സമീപത്തെ കടകളില്‍ പരിശോധന നടത്തി വരികയാണ്.


മത്സ്യത്തിനു മേല്‍ തളിച്ചത് ആയുര്‍വേദ തൈലമാണെന്നാണ് കടയുടമ ഉമ്മര്‍ പറയുന്നത്. ഇടുക്കി ജില്ലയില്‍ അടുത്തിടെ മത്സ്യം കഴിച്ച പലര്‍ക്കും ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags : Shopkeeper 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ