General News

പുതുവൈപ്പ് പദ്ധതി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തും

Wed, Jun 21, 2017

Arabianewspaper 1071
പുതുവൈപ്പ് പദ്ധതി:  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തും

പുതുവൈപ്പ് എല്‍പിജി പ്ലാന്റ് നിര്‍മാണ പദ്ധതി തല്‍ക്കാലും നിര്‍ത്തിവെയ്ക്കുമെന്നും എന്നാല്‍, പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ ധാരണയായത്.


നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ ഐഒസി മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സമരവും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്ര പദ്ധതിയാണിതെന്നും ഹൈക്കോടതിയുടെ സംരക്ഷണവും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തില്‍ പങ്കെടുത്ത ഐഒസി മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. ജനങ്ങളുടെ സുരക്ഷ പ്രശ്‌നങ്ങളും പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന പരാതികളും പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ധാരണയായി. പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags : Puthuvype 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ