General News

ആദിത്യനാഥിനെതിരെ നഗ്ന ചിത്രം പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി.,

Wed, Jun 21, 2017

Arabianewspaper 1120
ആദിത്യനാഥിനെതിരെ നഗ്ന ചിത്രം പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി.

യുപി മുഖ്യമന്ത്രി ആദിത്യ നാഥ് തന്റെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിച്ചെന്ന് അസാം സ്വദേശിയായ ആദിവാസി സ്ത്രീയുടെ പരാതി. ഐടി നിയമ പ്രകാരം കേസ് എടുത്ത അന്വേഷിച്ച പോലീസിന് യോഗിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് വ്യാജ അക്കൗണ്ടില്‍ നിന്നാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് മനസിലായി.


പത്ത് വര്‍ഷം മുമ്പ് ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തിനിടെ പകര്‍ത്തിയ ചിത്രമാണ് യോഗിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ പചരിച്ചത്. ആസാമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയും ചിത്രം പ്രചരിപ്പിച്ചതിന് അന്വേഷണം നേരിടുന്നുണ്ട്.


ബിജെപി റാലിക്കിടെ കോണ്‍ഗ്രസ് ആക്രമണം നടത്തിയപ്പോള്‍ എന്നു പറഞ്ഞുള്ള പോസ്റ്റ് യോഗിയുടെ പേരിലാണ് പ്രചരിച്ചത്. ഇവര്‍ക്ക് നീതി ലഭിക്കട്ടെ എന്നു കരുതിയാണ് താന്‍ ഇത് പ്രസിദ്ധീകരിച്ചതെന്ന് രാംപ്രസാദ് എംപി വിശദീകരിക്കുന്നു.


ആസാമിലെ ആദിവാസി ഗ്രോത്രവര്‍ഗത്തില്‍പ്പെട്ട ലക്ഷമി ഒറാംഗാണ് കേസ് നല്‍കിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ