General News

മുഹമദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശി

Wed, Jun 21, 2017

Arabianewspaper 1103
മുഹമദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശി

സൗദി അറേബ്യയിലെ കിരീട അവകാശിയായി സൗദി രാജാവിന്റെ മകന്‍ മൊഹമദ് ബിന്‍ സല്‍മാനെ (31) നിയമിച്ചു, പ്രതിരോധ വകുപ്പിനൊപ്പം ഡെപ്യുട്ടി പ്രധാനമന്ത്രിയായും അദ്ദേഹം നിയമിതനായി.


മുഹമദ് ബിന്‍ നായിഫിനെ ( 57) നീക്കം ചെയ്താണ് മൊഹമദ് ബിന്‍ സല്‍മാന്റെ നിയമനം. ബുധനാഴ്ച പുറത്തിറങ്ങിയ രാജകീയ വിളബംരത്തിലൂടെയാണ് പുതിയ കിരീടവകാശിയുടെ പേര് പ്രഖ്യാപിച്ചത്.


മുഹമദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയുടെ പദവിയില്‍ നിന്നും നീക്കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധമാണ് മൊഹമദ് ബിന്‍ നായിഫ് പുലര്‍ത്തി വന്നിരുന്നത്.


സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് (81) രണ്ടു വര്‍ഷം മുമ്പ് അധികാരത്തിലേറിയ ശേഷം അടുത്ത കിരീടവകാശി എന്ന നിലയിലാണ് ഉയര്‍ത്തി കൊണ്ടു വന്നിരുന്നത്. ഉപ കീരീടവകാശിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നു.


ക്രൂഡോയില്‍ വിലയില്‍ വന്ന ഇടിവിനെ തുടര്‍ന്ന് രാജ്യത്തിന്റെ വരുമാനത്തില്‍ വന്ന വന്‍ ഇടിവു മൂലം പ്രതിസന്ധിയിലായപ്പോള്‍ എണ്ണയിതര മേഖലകളില്‍ നിന്നും പണം കണ്ടെത്താന്‍ വിഷന്‍ 2030 എന്ന പദ്ധതിയുമായി രംഗത്ത് വന്നത് മൊഹമദ് ബിന്‍ സല്‍മാനായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ