General News

ജെഡിയുവിന്റെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക്

Wed, Jun 21, 2017

Arabianewspaper 994
ജെഡിയുവിന്റെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനായി ജനതാ ദള്‍ യുണെറ്റഡ് രംഗത്ത്. തങ്ങളുടെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനായിരിക്കുമെന്ന് ജെ ഡി യു പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ജെഡി യു എംപിയായ വീരേന്ദ്ര കുമാര്‍ കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.


എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജെഡി യു പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായി. ഉതു വരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ചര്‍ച്ചകളുമായി നീങ്ങുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ജനതാ ദള്‍ യൂണൈറ്റഡിനെ തങ്ങളുടെ പാളയത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് വന്‍ പോരായ്മയായി മാറിയിട്ടുണ്ട്.


പാട്‌നയില്‍ ജെഡി യു നേതൃ യോഗത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബീഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദന് പിന്തുണ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.


കേരളത്തില്‍ യുഡിഎഫിന്റെ കുടെ നില്‍ക്കുന്നതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാനാവില്ലെന്നാണ് കേരള ഘടകം പറയുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം കേള്‍ക്കാത്ത പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് സൂചന.


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ എന്ന ആശയം ജനതാ ദള്‍ യുണൈറ്റഡിന്റെ നിലപാടു മൂലം പൊളിഞ്ഞു.


സിപിഎം, സിപിഐ, തൃണമൂല്‍, സമാജ് വാദി തുടങ്ങിയ പാര്‍ട്ടികളുടെ യോഗത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഉടന്‍് പ്രഖ്യാപ്ിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ