General News

ഉമ്മന്‍ ചാണ്ടിയും കൂട്ടരും മെട്രോയില്‍ യാത്ര ചെയ്തത് ചട്ട ലംഘിച്ച്

Wed, Jun 21, 2017

Arabianewspaper 1077
ഉമ്മന്‍ ചാണ്ടിയും കൂട്ടരും മെട്രോയില്‍ യാത്ര ചെയ്തത് ചട്ട ലംഘിച്ച്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊച്ചി മെട്രോയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി യാത്ര ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നു.


ടിക്കറ്റിലാത്തെ പലരും യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 200 പേര്‍ മാത്രമാണ് ടിക്കറ്റ് എടുത്തത്. ആയിരത്തോളം പേര്‍ ട്രെയിനില്‍ കയറിക്കൂടി. മെട്രോയുടെ വാതില്‍ പോലും അടയ്ക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ എത്തി സംവിദാനങ്ങള്‍ നശിപ്പിക്കുമെന്നറിഞ്ഞതോടെ ടിക്കറ്റ് പരിശോധന കൗണ്ടറുകള്‍ തുറന്നിട്ടു,.


മെട്രോയില്‍ കയറിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. എസ്‌കലേറ്ററില്‍ ഒരേ സമയം നിരവധി ആളുകള്‍ കയറിയതോടെ ഇത് ്ര്രപവര്‍ത്തന രഹിതമായി. ആലുവ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ കേസ് ഫയല്‍ ചെയ്യാനാണ് കൊച്ചി മെട്രോ അധികൃതര്‍ ഒരുങ്ങുന്നത്.


മെട്രോയിലെ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ആയിരം രൂപ മുതല്‍ പിഴയും ആറു മാസ ംവരെ തടവും ലഭിച്ചോക്കാം. സഹയാത്രികര്‍ക്ക് ബുദ്ധി മുട്ട് ഉണ്ടാക്കിയതായി ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. 500 രൂപ പിഴയൊടുക്കേണ്ടാതായും വരും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ