General News

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു

Wed, Jun 21, 2017

Arabianewspaper 759
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ സൊപുരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൊപൂറിലെ ഒരു വീട്ടിനുള്ളില്‍ രണ്ടു തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ സൈനികര്‍ ഇവിം വളയുകയായിരുന്നു.


രണ്ടു ദിവസമായി തുടരുന്ന തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം പിന്‍മാറുന്ന പ്രതീതി ജനിപ്പിച്ചതിനു പിന്നാലെ ഇവര്‍ വീടു വിട്ട് പുറത്തു വരികയായിരുന്നു. ഇതോടെ രഹസ്യമായി കാത്തു നിന്നിരുന്ന സൈന്യം ഇവരെ ആക്രമിച്ചു.


സൈന്യത്തിനു നേരെ ഇവരും വെടിയുതിര്‍ത്തു. എന്നാല്‍, പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരയെും സൈന്യം വധിച്ചു. പുലര്‍ച്ചെയാണ് ഇവര്‍ വീടു വിട്ട് പുറത്തിറങ്ങിയത്. ഇവരില്‍ നിന്ന് യന്ത്രത്തോക്കുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ