General News

രാജ്യാന്തര യോഗാ ദിനം പ്രധാനമന്ത്രി ലകനൗവില്‍ ഉദ്ഘാടനം ചെയ്തു

Wed, Jun 21, 2017

Arabianewspaper 925
രാജ്യാന്തര യോഗാ ദിനം പ്രധാനമന്ത്രി ലകനൗവില്‍ ഉദ്ഘാടനം ചെയ്തു

രാജ്യാന്തര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ലക്‌നാവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്തു.


ലക്‌നൗവിലെ അംബേദ്കര്‍ സഭ മൈതാനിയില്‍ ആയിരക്കണക്കിന് പേരുട സാന്നിദ്ധ്യത്തിലാണ് യോഗ ദിനം അരങ്ങേറിയത്. ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരമാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കുന്നത്.


ഇന്ത്യയില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് യോഗാ ദിനം ആചരിക്കുന്നത്.


ലോകത്തെ ഇന്ത്യുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ മുഖ്യ പങ്ക് വഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗ പരിപാടികളില്‍ കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും,


വിവിധ സംസ്ഥാനങ്ങളില്‍ അതാതു സര്‍ക്കാരുകളുടെ നേതൃത്വത്തിലും യോഗാ ദിനം ആചരിച്ചു. യോഗയ്ക്ക് മതവുമായി ബന്ധമില്ലെന്നും ഏവര്‍ക്കും ചെയ്യാവുന്ന വ്യായാമ മുറയാണെന്നും സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുമെന്നും സംസ്ഥാന തല യോഗാ ദിനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ