General News

പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പോലീസ്

Wed, Jun 21, 2017

Arabianewspaper 661
പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പോലീസ്

പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് ഡിജിപി. മെട്രോ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കൊച്ചിയില്‍ തീവ്രവാദികള്‍ ഉണ്ടായിരുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞിരുന്നു.


ഇക്കാര്യം ഡിജിപി സെന്‍കുമാറും വെളിപ്പെടുത്തി. തീവ്രവാദിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കൊച്ചിയില്‍ കണ്ടെത്തിയിരുന്നതായും ഇതിനാല്‍, കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും ഡിജിപി പറഞ്ഞു,


പുതുവൈപ്പിലെ സമരം പ്രധാനനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്റെ തലേന്ന് ഹൈക്കോടതി ജംഗഷനിലേക്ക് മാറ്റിയത് നഗരത്തില്‍ കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.


ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കേരളത്തിലെ സ്ലീപ്പര്‍ സെല്ലാണ് ഇതിനാ.യി പ്രവര്‍ത്തിച്ചിരുന്നത്. പുതുവൈപ്പ് സമരത്തില്‍ നാട്ടുകാരല്ലാത്ത ചിലരും കയറിപ്പറ്റി. സമരക്കാര്‍ക്കും പോലീസിനും നേര്‍ക്കും കല്ലേറുണ്ടായി.


ഡിസിപി യതീഷ് ചന്ദ്ര സമരക്കാരെ നിര്‍ദ്ദാഷണ്യം മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരു്ന്നുവെങ്കിലും ഈ നടപടിയെ ഡിജിപി സെന്‍കുമാര്‍ ന്യായീകരിക്കുകയായിരുന്നു. ഇതിനെ സിപിഎം സെക്രട്ടറി കോടിയേരിയും പിന്തുണച്ചു,


എന്നാല്‍, തീവ്രവാദ ബന്ധം ആരോപിച്ച് സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് പോലിസിലെ ചിലര്‍ ചെയ്തതെന്ന് ഘടക കക്ഷിയായ സിപിഐ ആരോപിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എംഎം ഹസനും സമരക്കാരെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags : terror 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ