General News

കളിക്കാരുമായി അഭിപ്രായ വ്യത്യാസം അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞു

Tue, Jun 20, 2017

Arabianewspaper 818
കളിക്കാരുമായി അഭിപ്രായ വ്യത്യാസം അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞു

കളിക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലേ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. നായകന്‍ വിരാട് കോഹ് ലിയുമായി അനില്‍ കുംബ്ലെ നല്ല രസത്തിലായിരുന്നില്ലെന്നാണ് സൂചന.


വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെ പോയില്ല. ഐസിസിയുടെ യോഗത്തിനു ശേഷം കുംബ്ലെ പരിശീലിക സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള കത്ത് ബിസിസിഐക്ക് കൈമാറുകയായിരുന്നു.


കുംബ്ലെയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ഒഴിയുകായായിരുന്നുവെന്നാണ് ബിസിസിഐയുടെ ഔദ്യോഗിക ഭാഷ്യം.


ചാമ്പ്യന്‍സ് ട്രോഫിയോടെ കലാവധി അവസാനിച്ചുവെങ്കിലും വിന്‍ഡീസ് പര്യടനം വരെ തുടരാന്‍ കുംബ്ലെക്ക് അനുമതി നല്‍കിയിരുന്നു. കുംബ്ലെയുമായി ഒട്ടും ഒത്തു പോകാന്‍ കഴിയില്ലെന്ന് കോഹ് ലി മുതിര്‍ന്ന മുന്‍ താരങ്ങളെ അറിയിക്കുകയായിരുന്നു.

Tags : Anil Kumble 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ