General News

ജസ്റ്റീസ് കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തു.

Tue, Jun 20, 2017

Arabianewspaper 689
ജസ്റ്റീസ് കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തു.

കോടതിയലക്ഷ്യ കേസ ്‌നേരിടുന്ന റിട്ട ജസ്റ്റീസ് കര്‍ണനെ പോലീസ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ബംഗാള്‍ പോലീസാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


താനും സുപ്രീം കോടതിയും തമ്മിലുള്ള കേസാണിതെന്നും പോലീസ് ഇതില്‍ ഇടപെടേണ്ടതില്ലെന്നും കര്‍ണന്‍ പറഞ്ഞു. എന്നാല്‍,. കര്‍ണനെ അനുനയിപ്പിച്ചാണ് പോലീസ് കൊല്‍ക്കൊത്തയിലേക്ക് കൊണ്ടു പോകുന്നത്.


തന്നെ അറസ്റ്റു ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കര്‍ണന്‍ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറു മാസം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണന്‍ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണന്‍ വിരമിച്ചത്. കഴിഞ്ഞ മെയ് പത്തിനാണ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം കര്‍ണനുണ്ടായിരുന്നതായി ആരോപണം ഉണ്ട്. നേരത്തെ. കൊച്ചി പനങ്ങാടുള്ള റിസോര്‍ട്ടിലും കര്‍ണന്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചു.

Tags : CS Karnan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ