General News

പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസ്

Tue, Jun 20, 2017

Arabianewspaper 617
പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസ്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയെ പരാജയ്പപെടുത്തി പാക്കിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ച 23 പേര്‍ക്കെതിരെ കേസ്. കാസര്‍കോട് ജില്ലയില്‍ ബദിയടുക്കയിലാണ് സംഭവം.


പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ആഹ്‌ളാദ പ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് കേസ്.


ബിജെപി നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് കേസ്. കഴിഞ്ഞ 18 ന് രാത്രിയിലാണ് പാക്കിസ്ഥാന്‍ വിജയിച്ചതിനു പിന്നാലെ ഇവര്‍ ആഹ്‌ളാദ പ്രകടനം നടത്തിയത്. മനപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മറ്റുള്ളവരെ ഭീതിയിലാഴ്ത്തുന്നതരത്തില്‍ പടക്കം പൊട്ടിച്ചതിനും സൈ്വര്യ ജീവിതം തടസപ്പെടുത്തിയതിനുമാണ് കേസ്.


സമാന സംഭവത്തില്‍ മദ്ധ്യപ്രദേശില്‍ മൂന്നു പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ