General News

മെട്രോയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധ യാത്ര

Tue, Jun 20, 2017

Arabianewspaper 705
മെട്രോയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധ യാത്ര
മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന ആരോപണവുമായി മുന്‍ മുഖ്യമ്ര്രന്തി ഉമ്മന്‍ചാണ്ടി.യും കോണ്‍ഗ്രസ് നേതാക്കളും മെട്രോ യാത്ര നടത്തി.

ആലുവയില്‍ നിന്നും പലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ യാത്ര. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ആലുവ റെയില്‍ വേ സ്റ്റേഷനില്‍ നിറഞ്ഞിരുന്നു. മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

മെട്രോ ഉദ്ഘാടന സര്‍വ്വീസ് ആരംഭിച്ച് രണ്ടാം ദിനമായതിനാല്‍ നിരവധി പേര്‍ സവാരിക്കായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയത്.

പൊടുന്നനെ ആലുവ സ്റ്റേഷന്‍ യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞു, ആളുകള്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴുമെന്ന ഘട്ടം വരെയെത്തി.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ