General News

ദലിത് സ്ഥാനാര്‍ത്ഥിയെ തേടി പ്രതിപക്ഷം

Tue, Jun 20, 2017

Arabianewspaper 600
ദലിത് സ്ഥാനാര്‍ത്ഥിയെ തേടി പ്രതിപക്ഷം

ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പ്രതിപക്ഷം തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു, മഹാത്മഗാന്ധിയുടെ കൊച്ചു മകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയില്‍ തുടങ്ങിയ അന്വേഷണം ബിജെപിയുടെ ദലിത് സ്ഥാനാര്ത്ഥിയുടെ രംഗ പ്രവേശത്തോടെ ജാതി സമവാക്യത്തിലേക്ക് വഴിമാറി.


ഇതോടെ, ഗോപാല്‍കൃഷ്ണ ഗാന്ധിയെ മാറ്റി, ദലിത് മുഖത്തെ തേടുകയാണ് പ്രതിപക്ഷം,. ലോക്‌സഭാ സ്പീക്കറായിരുന്ന മീരാ കുമാറാണ് പ്രതിപക്ഷം കണ്ണുവെച്ചിരിക്കുന്ന ഒരു വ്യക്തിത്വം. ബിആര്‍ ആംബേദ്കറിന്റെ കൊച്ചു മകന്‍ പ്രകാശ് അംബേദ്കറും ഇവരുടെ പട്ടികയിലുണ്ട്..


വിവാദങ്ങളില്‍ പെടാത്ത വ്യക്തിത്വമാണ് ബിജെപി രംഗത്ത് കൊണ്ടുവനിരിക്കുന്നത്. രാജ്യസഭാ എംപിയും , നിയമ പണ്ഡിതനും നിലവില്‍ ഗവര്‍ണറുമാണ്. രാം നാഥ് കോവിന്ദ് , ഇതിനടുത്ത് കിടപിടിക്കുന്ന വ്യക്തിത്വം സ്പീക്കറായിരുന്ന മീരാ കുമാറാണ്.


ദലിത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെല്ലങ്കില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് മായാവതി കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.


തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായ ബിഎസ്പി.യെ രക്ഷിക്കാന്‍ ദലിത് സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് വിവരം.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ