General News

ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല

Tue, Jun 20, 2017

Arabianewspaper 776
ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം നിഷേധിച്ചു, പോലീസ് ജാമ്യത്തെ എതിര്‍ത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇത്.


ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസില്‍ കുറ്റാരോപിതയായ യുവതിയുടെ മൊഴികള്‍ കോടതി പരിഗണിച്ചെങ്കിലും കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.


നിയമ വിദ്യാര്‍ത്ഥിയായ യുവതിയെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. 26 ന് യുവതിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.


ജനനേന്ദ്രിയം മുറിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതി സംഘപരിവാറിന്റെ കസ്റ്റഡിയിലാണെന്ന് കാണിച്ച് കാമുകന്‍ അയ്യപ്പദാസ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു.


താന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്ന ഗംഗേശാനന്ദയുടെ വാദത്തിന് പിന്‍ബലമേകുന്ന തരത്തിലാണ് യുവതിയുടെ മൊഴി പുറത്ത് വന്നത്.


പതിനാറു വയസുമുതല്‍ തന്നെ സ്വാമി പീഡിപ്പിച്ചെന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. പോക്‌സോ കോടതിയുടെ പരിധിയില്‍ നിന്നും കേസ് മാറാന്‍ ഇതു കാരണമായേക്കും. പെണ്‍കുട്ടിയുടെ പ്രേമത്തെ എതിര്‍ത്തതാണ് സ്വാമിക്കെതിരെ കാമുകനുമായി ചേര്‍ന്ന് ആക്രമണം നടത്തിയതെന്ന യുവതിയുടെ അമ്മയുടെ മൊഴി പോലീസ് മുഖവിലയ്ക്ക് എടുത്തിരുന്നില്ല

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ