General News

ബാനര്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ഉത്തര കൊറിയ 15 വര്‍ഷം തടവിന് വിധിക്കപ്പെട്ട യുഎസ് വിദ്യാര്‍ത്ഥി മരിച്ചു

Tue, Jun 20, 2017

Arabianewspaper 746
ബാനര്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ഉത്തര കൊറിയ 15 വര്‍ഷം തടവിന് വിധിക്കപ്പെട്ട യുഎസ് വിദ്യാര്‍ത്ഥി മരിച്ചു

ഹോട്ടലില്‍ തൂക്കിയിട്ടിരുന്ന ബാനര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഉത്തര കൊറിയയില്‍ 15 വര്‍ഷം തടവ് ശിക്ഷയ്ക്ക വിധിക്കപ്പെട്ട .യുഎസ് വിദ്യാര്‍ത്ഥി ഒട്ടോ വമ്പിയര്‍ (22) മരിച്ചു,


അനാരോഗ്യത്തെ തുടര്‍ന്ന് ഉത്തര കൊറിയ ഇയാളെ യുഎസിലേക്ക് മടക്കി അയച്ചിരുന്നു. എന്നാല്‍, ഉത്തര കൊറിയയുടെ പീഡനങ്ങള്‍ മൂലം വമ്പിയറുടെ തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നില്ലെന്ന് യുഎസ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു,. നാഡീവ്യൂഹത്തിന് ക്ഷതം വന്നതിനാല്‍ ഇയാള്‍ക്ക് സംസാരിക്കാനും കാണുന്നതിനോട് പ്രതികരിക്കാനും കഴിഞ്ഞിരുന്നില്ല., ഓര്‍മയില്ലാത്ത അവസ്ഥയിലുമായിരുന്നു. പിന്നീട് ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.


ജൂണ്‍ 13 നാണ് വമ്പിയറിനെ യുഎസിലേക്ക് മടക്കി അയച്ചത്. ശാരീരികമായി പീഡിപ്പിച്ചതിന്റെ യാതൊരു ലക്ഷണവും വമ്പിയറില്‍ ഇല്ലായിരുന്നു. എന്നാല്‍, തലച്ചോറിലെ കോശങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. തലച്ചോറിലേക്ക് രക്തം ചെല്ലുന്നത് തടഞ്ഞത് മൂലം ഉണ്ടായതാണ് ഇതെന്ന് വമ്പിയറിനെ ചികിത്സിച്ച സിന്‍സിനാറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.


വമ്പിയറിന് ബൊടുലിസം എന്ന രോഗം ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് ബോധം നശിക്കുകയുമായിരുന്നുവെന്ന് ഉത്തര കൊറിയ യുഎസ് വിദേശ കാര്യ വകുപ്പിനെ അറിയിച്ചു,. ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്നാണിതെന്ന് സംശയിക്കുന്നതായും ഉത്തര കൊറിയ പറഞ്ഞു. എന്നാല്‍, ബൊടുലിസത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇയാള്‍ക്കില്ലായിരുന്നതായി സിന്‍സിനാറ്റിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.


ഉത്തര കൊറിയില്‍ സംഭവിക്കുന്നതെല്ലാം ചീത്ത കാര്യങ്ങളാണെന്നും വമ്പിയറിന്റെ അവസാനം സ്വന്തം നാട്ടില്‍ മാതാപിതാക്കളുടെ അടുത്തുവന്ന ശേഷമാണെന്നത് ആശ്വാസമാണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു., ഒട്ടൊ വമ്പിയറിന്റെ മരണം ഉത്തര കൊറിയക്കെതിരെയുള്ള തന്റെ സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിക്കുന്നുണ്ടെന്നും ഇത്തരം ദുരന്തങ്ങള്‍ നിരപരാധികള്‍ക്ക് സംഭവിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു,. നിയമ വാഴ്ചയോ, സാമാന്യ മാനവികതയോ ഇല്ലാത്ത ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ പിടിയില്‍ ചെന്നു വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ താന്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

Tags : US student 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ