General News

മെയ്ക്ക് ഇന്‍ ഇന്ത്യ: ഇനി ടാറ്റയുടെ യുദ്ധ വിമാനവും

Tue, Jun 20, 2017

Arabianewspaper 641
മെയ്ക്ക് ഇന്‍ ഇന്ത്യ:  ഇനി ടാറ്റയുടെ യുദ്ധ വിമാനവും

മൊട്ടു സൂചി മുതല്‍ മോട്ടോര്‍ വാഹനം വരെ നിര്‍മിക്കുന്ന ടാറ്റ കമ്പനിയുടെ റെയ്‌നോല്‍ഡ്‌സ് പെന്‍ എന്ന വിശേഷണവുമായി ബസുകളിലും ട്രെയിനുകളിലും മറ്റും വില്പനക്കാരന്‍ പറഞ്ഞിരുന്നത് ഇനി മാറ്റാം. മൊട്ടു സൂചി മുതല്‍ യുദ്ധ വിമാനം വരെ നിര്‍മിക്കുന്ന ടാറ്റയെന്ന് പറയുന്ന കാലം വിദൂരമല്ല.


അമേരിക്കന്‍ പ്രതിരോധ നിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍്ട്ടിനും ടാറ്റകമ്പനിയും കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചത് എഫ് 16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ്.


ഇരുകമ്പനികളും ചേര്‍ന്ന 70 യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കാനാണ് കരാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ കരാര്‍ എന്നതും ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്നും യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന അമേരിക്കന്‍ യുദ്ധ വിമാനത്തിന് മുന്‍ഗണന നല്‍കുകയാണ്.


ടാറ്റാ ഗ്രൂപ്പിന്റെ എയ്‌റോ സ്‌പേസ് ആന്‍ഡ് ഡിഫന്‍സ് വകുപ്പാണ് കരാര്‍ ഒപ്പിട്ടത്. പാരീസ് എയര്‍ ഷോയില്‍ വെച്ചാണ് ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സാന്നിദ്ധ്യത്തില്‍ കരാര്‍ ഒപ്പു വെച്ചത്. ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ആണ് ലോക് ഹീഡ് മാര്‍ട്ടിനുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിനുള്ള സാങ്കേതിക വിവരവും സൗകര്യങ്ങളും ലോക് ഹീഡ് മാര്‍ട്ടിന്‍ ടാറ്റയ്ക്ക് കൈമാറും.


പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലവിലെ അതിവിദഗ്ദ്ധ മേഖലകളിലെ നിര്‍മാണം യുഎസില്‍ തന്നെ വേണമെന്ന നയത്തിന് വിരുദ്ധമാണ് ഇത്. ഇന്ത്യയുമായുള്ള പ്രത്യേക ബന്ധം പരിഗണിച്ചാണ് ട്രംപ് ഇതിന് അനുമതി നല്‍കിയതെന്ന് സൂചനയുണ്ട്.


ടാറ്റയും ലോക്ഹീഡ് മാര്‍ട്ടിനും തമ്മിലുള്ള സംയുക്ത സംരംഭം നിലവില്‍ ഹൈദരാബാദില്‍ ഹെര്‍കുലിസ് വിമാനത്തിന്റെയും എസ് 92 ഹെലികോപ്റ്ററുകളുടേയും ഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അമേരിക്ക ഇതാദ്യാമായാണ് തങ്ങളുടെ സ്വന്തമായ എഫ് 16 യുദ്ധ വിമാനങ്ങളുടെ സാങ്കേതിക വിദ്യ മറ്റൊരു രാജ്‌യത്തിലെ കമ്പനിക്ക് കൈമാറുന്നത്. സ്വീഡിഷ് കമ്പനിയായ സാബ് തങ്ങളുടെ ഗ്രിപ്പന്‍ ഇ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നിര്‍മിക്കാനും പദ്ധതി ഇടുന്നുണ്ട്.


1970 മുതല്‍ പ്രവര്‍ത്തിക്കുന്ന ലോക് ഹീഡ് മാര്‍ട്ടീന്‍ ഇതുവരെ 4500 എഫ് 16 യുദ്ധ വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ 3,200 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ