General News

രാം നാഥിന് പിന്തുണ -ടിആര്‍എസ് , അണ്ണാ ഡിഎംകെ ; ആരാണീ സ്ഥാനാര്‍ത്ഥി-മമത

Mon, Jun 19, 2017

Arabianewspaper 668
രാം നാഥിന് പിന്തുണ -ടിആര്‍എസ് , അണ്ണാ ഡിഎംകെ

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ നല്‍കുമെന്ന് തെലുങ്കാന രാഷ്ട്ര സമിതി അദ്ധ്യക്ഷന്‍ കെ ചന്ദ്ര ശേഖര റാവു,. തമിഴ് നാട് മുഖ്യമന്ത്രി ഇ കെ പളനിസ്വാമിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്,.


ബീഹാര്‍ ഗവര്‍ണറായ കേവിന്ദിന് ജനതാദള്‍ യുണൈറ്റഡും പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സൂചിപ്പിച്ചു, എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


അതേസമയം, ഈ സ്ഥാനാര്‍ത്ഥി ആരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകേണ്ടയാള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കണം. രാജ്യത്തിന് ഗുണം ചെയ്യുന്ന ആരെങ്കിലുമാകണം ഈ ഉന്നത പദവിയില്‍ എത്തേണ്ടത്. -മമത പറഞ്ഞു.


എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് രാം നാഥിനെ തങ്ങള്‍ക്ക് അറിയില്ലെന്നും ഇദ്ദേഹത്തെ കുറിച്ച് പഠിച്ച ശേഷം പിന്തുണ കാര്യം തീരുമാനിക്കുമെന്നാണ് മമത പറഞ്ഞത്. ബീഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതി പദവിക്ക് യോഗ്യനല്ലന്നാണോ പറയുന്നതെന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മമതയുടെ ഉത്തരം.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, എന്നവരേയും തമിഴ് നാട്, ആന്ധ്ര, ബിഹാര്‍, തെലുങ്കാന മുഖ്യമന്ത്രിമാരെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിളിച്ച് പിന്തുണ തേടി.


കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം എന്നിവരുള്‍പ്പെടുന്ന പാര്‍ട്ടികള്‍ 22 ന് യോഗം ചേര്‍ന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമെന്നാണ് വിവരം. രാം നാഥ് കോവിന്ദിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സിപിഐ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.


തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രമോദ് തിവാരി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ