General News

രാം നാഥ് കോവിന്ദോ , ആരാണത് ? ടെലിവിഷനില്‍ മുഖം കാട്ടാത്ത പാര്‍ട്ടി വക്താവ്

Mon, Jun 19, 2017

Arabianewspaper 709
രാം നാഥ് കോവിന്ദോ , ആരാണത് ?  ടെലിവിഷനില്‍ മുഖം കാട്ടാത്ത പാര്‍ട്ടി വക്താവ്

2015 ല്‍ ബീഹാര്‍ ഗവര്‍ണറായി നിയമിതനായപ്പോള്‍ അന്ന് സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ പരസ്പരം ചോദിച്ചു,. രാം നാഥോ ? ആരാണത്. ? ബിഹാറിലെ ബിജെപി നേതാക്കള്‍ക്കു പോലും ഈ പേര് അറിയില്ലായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറും നീരസത്തിലായിരുന്നു. ഇതാദ്യമായാണ് ഗവര്‍ണറെ നിയമിക്കുന്നതിനു മുമ്പ് സര്‍ക്കാരിനോടേ ഒരു വാക്ക് ചോദിച്ചില്ലെന്നായിരുന്നു നിതീഷിന്റെ പരാതി. മാധ്യമങ്ങളില്‍ നിന്നാണ് താന്‍ ഈ നിയമനം കേട്ടതെന്ന് നിതീഷ് പരാതി പറഞ്ഞു.


ഇതേ പോലെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി കാര്യത്തിലും സംഭവിച്ചത്. രാം നാഥിനെ പരിഗണിക്കുന്നതിന്റെ യാതൊരു സൂചനയും ബിജെപി നല്‍കിയില്ല. ദ്രൗപതി മര്‍മുവിനേയും, നജ് മ ഹെപ്തുള്ളയേയും മറ്റുമാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുവുമായി വളരെ അടുത്ത ബന്ധമുള്ള രാം നാഥ് കോവിന്ദ് 2012 യുപി തിരഞ്ഞെടുപ്പില്‍ ദലിത് മേഖലകളില്‍ പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു.


ബിജെപിയുടെ ദേശീയ വക്താക്കളില്‍ ഒരാളായിരുന്ന 2006 -14 കളില്‍ ടെലിവിഷന്‍ ചാനലുകള്ില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിച്ചിരുന്നയാളാണ് രാം നാഥ്. ഡെല്‍ഹിയിലെ കാളിബനില്‍ വാടക വീട്ടിലായിരുന്നു ഇക്കാലമത്രയും താമസം. ലളിത ജീവിത ശൈലിയും മാധ്യമങ്ങളില്‍ മുഖം വരാതെ ഒതുങ്ങിക്കൂടിയുള്ള ശൈലിയുമാണ് ഇദ്ദേഹത്തിന്റെ മുഖമുദ്രയെന്ന് ഡെല്‍ഹിയിലെ പാര്‍ട്ടിക്കാര്‍ പറയുന്നു.


കല്യാണ്‍ സിംഗിനു ശേഷം പാര്‍ട്ടിയിലെ ദലിത് മുഖമായി ഉയര്‍ത്തി കൊണ്ടുവരാന്‍ രാജാ നാഥ് സിംഗ് ശ്രമിച്ചെങ്കിലും യുപിയിലെ ബ്രാഹ്മണ ലോബി ഇതിന് തടയിട്ടു.


ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ദലിത് വോട്ടുകള്‍ ലഭിക്കും എന്ന ലക്ഷ്യവുമായാണ് കോവിന്ദിനെ ബിജെപി നിയമിച്ചത് എന്നാല്‍, ഇത് വിജയം നേടിയില്ല.


71 കാരനായ രാം നാഥ് കോവിന്ദ് ഭാര്യ സവിതയ്ക്കും മകന്‍ പ്രശാന്തിനും മകള്‍ സ്വാതിക്കുമൊപ്പമാണ് താമസം,.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ